Top News

ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

ചെങ്ങന്നൂര്‍: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. പേരിശേരി ഗ്രേസ് കോട്ടേജിൽ ജോമോൻ ആണ് മരിച്ചത്. ഭാര്യ ജോമോൾ ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ മെഡി.കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.[www.malabarflash.com]


തിങ്കളാഴ്ച രാത്രി 11.30 യ്‌ക്ക് ശേഷം ആണ് സംഭവം. മദ്യപിച്ചെത്തിയ ജോമോൻ ഭാര്യ ജോമോളുമായി വഴക്കുണ്ടാക്കി. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. വെട്ടുകൊണ്ട ജോമോൾ അയൽപക്കത്തെ വീട്ടിൽ ഓടിക്കയറി.

അയൽക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയില പ്രവേശിപ്പിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ജോമോനെ കണ്ടെത്തുകയായിരുന്നു. കോവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം സംസ്കരിക്കും.

Post a Comment

Previous Post Next Post