NEWS UPDATE

6/recent/ticker-posts

വാങ്ങിയിട്ട്​ ദിവസങ്ങൾ മാത്രം; കോടികൾ വിലയുള്ള സൂപ്പർ കാർ കത്തിനശിച്ചു

പെൻ‌സിൽ‌വാനി: ഗ്യാസ് സ്റ്റേഷനിൽ വച്ച്​ തീപിടിച്ച്​ പുതുപുത്തൻ സൂപ്പർ കാർ കത്തിനശിച്ചു. അമേരിക്കയിലെ പെൻ‌സിൽ‌വാനിയയിലാണ്​ സംഭവം. മക്​ലാരൻ 765 എൽടി ആഡംബര സ്പോർട്സ് കാറാണ്​ കത്തിനശിച്ചത്​.[www.malabarflash.com]

മൂന്ന്​ദിവസം മുമ്പ്​ വാങ്ങിയ വാഹനം 160 കിലോമീറ്റർ മാത്രമാണ്​ ഓടിയിരുന്നത്​. വളരെകുറച്ചെണ്ണം മാത്രം നിർമിക്കപ്പെടന്നേ ലിമിറ്റഡ്​ എഡിഷൻ മോഡലാണിത്​. അപകടം നടക്കുമ്പോൾ കാർ ഇന്ധന പമ്പിലായിരുന്നുവെന്ന് പ്രാദേശിക അഗ്​നിശമന വകുപ്പ് അറിയിച്ചു.

പെട്രോൾ നിറക്കാനായി എത്തിയതായിരുന്നു വാഹനം. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അഗ്​നിശമന വകുപ്പിന് കഴിഞ്ഞിട്ടില്ല. മക്​ലാരൻ ഉടമ അബദ്ധത്തിൽ എക്‌സ്‌ഹോസ്റ്റിലേക്ക് ഇന്ധനം ഒഴിച്ചതാണ്​ കാരണമെന്നാണ്​ ആദ്യ നിഗമനം. രണ്ട് മണിക്കൂറിലധികം ശ്രമിച്ചാണ്​ തീ അണച്ചത്​. അപ്പോഴേക്കും കാർ വലിയൊരു ലോഹക്കൂമ്പാരാമയി മാറിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 2.66 കോടി രൂപയാണ്​ വാഹനത്തിന്‍റെ വില. മക്ലാരൻ 765 എൽടിയുടെ അവശിഷ്ടങ്ങളുടെ ഫോട്ടോകൾ അഗ്​നിശമന വകുപ്പ് പിന്നീട് പുറത്തുവിട്ടു.

മക്​ലാരൻ 765 എൽടിയുടെ 765 യൂനിറ്റുകൾ മാത്രമാണ് നിർമിക്കുന്നത്. 4.0 ലിറ്റർ ട്വിൻ-ടർബോ വി 8 എഞ്ചിനാണ് വാഹനത്തിന്​ കരുത്തുപകരുന്നത്​. 755 കുതിരശക്തിയും 800 എൻ‌എം പീക്ക് ടോർക്കും എഞ്ചിൻ ഉത്​പാദിപ്പിക്കും. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സാണ്​. 2.7 സെക്കൻഡിനുള്ളിൽ കാറിന് പൂജ്യം മുതൽ 96 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും.

Post a Comment

0 Comments