Top News

ഇടതുമുന്നണിക്ക് 85 പ്ലസ് സീറ്റുകള്‍; സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി എണ്‍പത്തിയഞ്ചോ അതിലധികമോ സീറ്റുകള്‍ നേടാമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.[www.malabarflash.com]


തിരുവനന്തപുരം ജില്ലയില്‍ കോവളം സീറ്റ് മാത്രമാണ് യുഡിഎഫിന് ഉറപ്പുള്ളത്. മറ്റുള്ള സീറ്റുകളിലെല്ലാം എല്‍ഡിഎഫ് വിജയം നേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

93 സീറ്റുകള്‍ വരെ നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. സിറ്റിങ് സീറ്റുകളില്‍ 90 ശതമാനവും നിലനിര്‍ത്താനാവുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

മഞ്ചേശ്വരം, നേമം, കോന്നി എന്നീ മണ്ഡലങ്ങളില്‍ ബിജെപിക്ക് അനുകൂലമായ ഫലം ഉണ്ടാവില്ലെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. കഴക്കൂട്ടത്ത് 5000-10000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തങ്ങള്‍ വിജയിക്കുമെന്നും തിരുവനന്തപുരം മണ്ഡലത്തില്‍ അട്ടിമറി വിജയം നേടാനാവുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍.

Post a Comment

Previous Post Next Post