തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത തലശേരിയിലും ഗുരുവായൂരിലും യുഡിഎഫിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി.[www.malabarflash.com]
തലശേരിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ എംഎന്‍ ഷംസീര്‍ തോല്‍ക്കണമെന്നും ഗുരുവായൂരില്‍ മുസ്ലീംലീഗിന്റെ കെഎന്‍എ ഖാദര്‍ വിജയിക്കണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. ന്യൂസ് 18 ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യണം, അല്ലെങ്കില്‍ സിപിഐഎമ്മിനെ തോല്‍പ്പിക്കണമെന്നാണ് സുരേഷ് പറഞ്ഞത്.
നോട്ടയ്ക്കല്ല ചെയ്യേണ്ടതെന്നാണ് അഭിപ്രായമെങ്കില്‍ കൃത്യമായി പറയാം, ഗുരുവായൂരില്‍ ലീഗിന്റെ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നാണ് ആഗ്രഹം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തലശേരിയില്‍ ഷംസീര്‍ തോല്‍ക്കണമെന്നാണ് തന്റെ നിലപാടെന്നും സുരേഷ് ഗോപി പറഞ്ഞു.
”നിവേദിതയ്ക്ക് പോകേണ്ട അത്രയും വോട്ട് ഇന്ത്യയിലെ ചരിത്രം കുറിക്കുന്ന നോട്ട വോട്ടായി മാറണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നോട്ടയ്ക്കല്ല ചെയ്യേണ്ടതെങ്കില്‍ കെഎന്‍എ ഖാദര്‍ വിജയിക്കണമെന്ന് ഞാന്‍ പറയും. തലശേരിയില്‍ ഷംസീര്‍ ഒരുകാരണത്താലും വിജയിക്കരുത്.”
കേരളത്തില്‍ മൂന്നു സീറ്റുകളില്‍ എന്‍ഡിഎ ഉറപ്പായും വിജയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും നേമത്ത് കുമ്മനം രാജശേഖരനും ഇ ശ്രീധരനും വിജയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
0 Comments