Top News

സ്‌പെഷ്യല്‍ അരി വിതരണം ചെയ്യാം; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിന്‌ ​ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: സ്‌പെഷ്യല്‍ അരി വിതരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ അനുകൂല വിധി. നീല, വെള്ള കാര്‍ഡുകാര്‍ക്ക് അനുവദിച്ച സെപ്ഷ്യല്‍ അരി തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.[www.malabarflash.com]

തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് സ്‌പെഷ്യല്‍ അരി വിതരണം എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിതരണം കമ്മീഷന്‍ വിലക്കിയിരുന്നത്. 

അതേ സമയം അരി വിതരണം തിരഞ്ഞെടുപ്പ് പ്രചാരണമാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കിലോയ്ക്ക് 15 രൂപ നിരക്കില്‍ നീല, വെള്ള കാര്‍ഡുകാര്‍ക്കാണ് സ്‌പെഷ്യല്‍ അരി വിതരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതാണെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.

Post a Comment

Previous Post Next Post