NEWS UPDATE

6/recent/ticker-posts

കെ​ട്ടി​ട ന​മ്പ​റിന്​ പഞ്ചായത്ത് ജീവനക്കാരൻ കൈക്കൂലി ചോദിച്ചു; വേഷം മാറിയെത്തിയ വിജിലൻസ്​ കയ്യോടെ പിടികൂടി

കു​മ​ളി: ഏ​ല​ത്തോ​ട്ട​ത്തി​ലെ മോ​ട്ടോ​ർ പു​ര​ക്ക്​ കെ​ട്ടി​ട ന​മ്പ​റും ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യ കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ൽ.​ഡി ക്ല​ർ​ക്ക്​ അ​ജി​കു​മാ​റി​നെ വി​ജി​ല​ൻ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.[www.malabarflash.com]

ചെ​ങ്ക​ര കു​രി​ശു​മ​ല പു​തു​വ​ലി​ൽ വി​ജ​യ​കു​മാ​റി​ൽ​നി​ന്ന്​ 10,000 രൂ​പ വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് കോ​ട്ട​യം എ​സ്.​പി വി​നോ​ദ് കു​മാ​റി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ഡി​വൈ.​എ​സ്.​പി വി.​ആ​ർ. ര​വി​കു​മാ​റും സം​ഘ​വു​മാ​ണ് ജീ​വ​ന​ക്കാ​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മോ​ട്ടോ​ർ പു​ര​ക്ക്​ ന​മ്പ​ർ ന​ൽ​കാ​ൻ 20,000 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും 15,000ത്തി​ന് ഉ​റ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് 5000 രൂ​പ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ൽ​കി. ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന 10,000 രൂ​പ ന​ൽ​കു​ന്ന​തി​നി​ടെ പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ വി​ജി​ല​ൻ​സ് സം​ഘം അ​ജി​കു​മാ​റി​നെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ വേ​ഷം​മാ​റി ഓ​ട്ടോ ഓ​ടി​ച്ചാ​ണ് വി​ജി​ല​ൻ​സ് സം​ഘം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് പ​രി​സ​ര​ത്ത് എ​ത്തി​യ​ത്. കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ക്കു​ന്ന കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ​ക്കാ​ല​മാ​യി അ​ജി​കു​മാ​റി​നെ​തി​രെ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. അ​ജി​കു​മാ​റി​നെ ബു​ധ​നാ​ഴ്​​ച മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Post a Comment

0 Comments