Top News

മടിക്കൈ കാഞ്ഞിരപൊയിലിൽ സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചു

കാഞ്ഞങ്ങാട് : മടിക്കൈ പഞ്ചായത്തിൽ അമ്പലത്തറ വില്ലേജിൽ കാഞ്ഞിരപൊയിൽ പച്ചക്കുണ്ടിൽ റിസർവ്വേ നമ്പർ 201ൽ പ്പെട്ട സർക്കാർ ഭൂമി കയ്യേറി മതിൽ നിർമിച്ചത് റവന്യൂ സംഘം പൊളിച്ചു നീക്കി.[www.malabarflash.com]


പച്ചക്കുണ്ട് ഐ എച് ആർ ഡി കോളേജിന്റെ സമീപത്തായി പ്രവാസിയായ അത്തിക്കിൽ ബാലകൃഷ്ണൻ എന്നവരാണ് 30സെന്റോളം സർക്കാർ ഭൂമി കയ്യെറി മതിൽ നിർമിച്ചത്.



പൊളിച്ചു മാറ്റിയ ചെങ്കല്ല് അമ്പലത്തറ വില്ലേജ് ഓഫീസ് കോമ്പൗണ്ടിലേക്ക് മാറ്റി. റവന്യൂ സംഘത്തിൽ അമ്പലത്തറ വില്ലേജ് ഓഫീസർ സി ഗോവി, വില്ലേജ് അസിസ്റ്റന്റ് മാരായ സുരേഷ് പെരിയങ്ങാനം, നൗഫൽ കാർത്തിക, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഷൈജ കെ എന്നിവർ നേതൃത്വം നൽകി. 

സർക്കാർ ഭൂമി കയ്യേറ്റത്തിനെതിരെ ഇനിയും കർശന നടപടി ഉണ്ടാകുമെന്നു അധികൃതർ വ്യക്തമാക്കി.

Post a Comment

Previous Post Next Post