NEWS UPDATE

6/recent/ticker-posts

മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് 21 ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവ്

ഉഡുപ്പി: മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന ആണ്‍കുട്ടികളെ വശീകരിച്ച് പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ കോടതി 10 വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.[www.malabarflash.com] 

ഉഡുപ്പി സ്വദേശി ചന്ദ്ര കെ. ഹെമ്മഡിയെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പോക്‌സോയുടെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി യാദവ് വനമല ആനന്ദറാവു ശിക്ഷിച്ചത്. 

ബൈന്തൂരിലെ ഒരു ആണ്‍കുട്ടി നല്‍കിയ പരാതിയിലാണ് ചന്ദ്ര കെ. ഹെമ്മഡിക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. മൃഗങ്ങളുടെയും പക്ഷികളുടെയും സ്‌കൂളിന്റെയും ഫോട്ടോകളെടുക്കാനെന്ന് പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി  പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടിയെ മണിപ്പാല്‍ ആസ്പത്രിയില്‍ കൗണ്‍സിലിംഗിന് വിധേയനാക്കി. കുട്ടി പീഡിപ്പിക്കപ്പെട്ടതായി ഇതോടെ വ്യക്തമാകുകയായിരുന്നു. 


ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ 2018 നവംബറില്‍ ബൈന്തൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോക്സോ നിയമപ്രകാരം കേസെടുത്ത് ഹെമ്മഡിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവം പുറത്തുവന്നയുടനെ മറ്റ് 20 ആണ്‍കുട്ടികള്‍ കൂടി ഹെമ്മഡിക്കെതിരെ പോലീസില്‍ പരാതി നല്‍കി. 

ഇതോടെ ഹെമ്മഡിക്കെതിരെ ബൈന്തൂര്‍, കൊല്ലൂര്‍ ഉള്‍പ്പെടെയുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 21 കേസുകളിലായാണ് ഹെമ്മഡിക്ക് ശിക്ഷ വിധിച്ചത്. പതിനായിരം രൂപ പിഴയില്‍ 5,000 രൂപ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും ബാക്കി സര്‍ക്കാരിലേക്ക് അടക്കാനും ജഡ്ജി ഉത്തരവിട്ടു. 

ഉഡുപ്പിയിലെ പ്രത്യേക പോക്സോ കോടതിയുടെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ വൈ. ടി രാഘവേന്ദ്ര പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Post a Comment

0 Comments