NEWS UPDATE

6/recent/ticker-posts

കാണാതായ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം പുഴയില്‍നിന്ന് കണ്ടത്തി

വലിയപറമ്പ: ബുധനാഴ്ച വൈകുന്നേരം കാണാതായ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം പുഴയില്‍നിന്ന് കണ്ടത്തി. വലിയപറമ്പ് ജുമാ മസ്ജിദിന് സമീപത്തെ മുഹമ്മദ് കുഞ്ഞി സലീന ദമ്പതികളുടെ മകളും വലിയപറമ്പ എഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ റുഖിയ്യ (10) യുടെ മൃതദേഹമാണ് പുഴയില്‍ കണ്ടെത്തിയത്.[www.malabarflash.com]

വ്യാഴാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ മൃതദേഹം കണ്ടെത്തിയ മത്സ്യതൊഴിലാളികള്‍, പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് പെണ്‍കുട്ടി പുഴക്കരയില്‍ കളിക്കുന്നത് കണ്ടതായി പരിസരവാസികള്‍ വെളിപ്പെടുത്തിയിന്നു. മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി പരിയാരത്തെ കണ്ണുര്‍ മെഡികല്‍ കോളജിലേക്ക് കൊണ്ട് പോയി. 

സഹോദരങ്ങള്‍: ഹന്നത്, കുല്‍സു, കുബ്‌റ, സ്വലാഹുദ്ദീന്‍ അയ്യൂബ്, ആമിന, ഉമര്‍ മുഖ്താര്‍.

Post a Comment

0 Comments