NEWS UPDATE

6/recent/ticker-posts

ദുബൈ ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ്‌ ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

ദുബൈ: ദുബൈ ഉപഭരണാധികാരിയും ധനമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ റാശിദ്​ ആൽ മക്​തും അന്തരിച്ചു. 75വയസ്സായിരുന്നു. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്റെ  സഹോദരനാണ്.[www.malabarflash.com]

മാസങ്ങളായി അസുഖബാധിതനായി കിടക്കുകയായിരുന്ന ​ശൈഖ്​ ഹംദാ​ന്റെ മരണവാർത്ത ശൈഖ്​ മുഹമ്മദ്​ ബുധനാഴ്​ച രാവിലെ എട്ട്​ മണിയോടെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു​.

1971ൽ യു.എ.ഇയുടെ ആദ്യ കാബിനറ്റ്​ നിലവിൽ വന്നത്​ മുതൽ ധനകാര്യ വകുപ്പ്​ കൈകാര്യം ചെയ്യുന്ന ശൈഖ്​ ഹംദാൻ, രാജ്യത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിലും വികസനമുന്നേറ്റത്തിലും അനിഷേധ്യമായ പങ്കാണ്​ വഹിച്ചിട്ടുള്ളത്​. ദുബൈ മുനിസിപ്പാലിറ്റി, ആൽ മക്​തൂം ഫൗണ്ടേഷൻ, ദുബൈ അലൂമിനിയം ആൻഡ്​ നാചുറൽ ഗ്യാസ്​ കമ്പനി, ദുബൈ വേൾഡ്​ ട്രേഡ്​ സെൻറർ തുടങ്ങിയ ഉന്നത സ്​ഥാപനങ്ങളുടെ മേധാവി എന്നനിലയിലും ശൈഖ്​ ഹംദാൻ വലിയ സംഭാവന​ നൽകിയിട്ടുണ്ട്​​.

Post a Comment

0 Comments