Top News

ഗൂഗിള്‍ ആപ്പുകള്‍ ക്രാഷ് ആകുന്നു; വ്യാപക പരാതി പരിഹാരത്തിന് ശ്രമിക്കുന്നതായി ഗൂഗിള്‍

ദില്ലി: ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ പ്രശ്നം നേരിടുന്നതായി വ്യപക പരാതി. ഗൂഗിളിന്‍റെ ആപ്പുകളാണ് ക്രാഷ് ആകുന്നതായി പരാതി ഉയരുന്നത്. ഗൂഗിള്‍ പേ, ജി-മെയില്‍, ഗൂഗിള്‍ ക്രോം എന്നീ ആപ്പുകള്‍ക്കെല്ലാം പ്രശ്നം നേരിടുന്നുവെന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സോഷ്യല്‍മീഡിയയിലും ഗൂഗിള്‍ പരാതി ഫോറങ്ങളിലും പരാതി ഉയരുന്നത്.[www.malabarflash.com]


ജി-മെയില്‍ അടക്കമുള്ള ആപ്പുകള്‍ക്ക് പ്രശ്നം നേരിടുന്നു എന്ന കാര്യ ഗൂഗിള്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇത് പ്രകാരം ഗൂഗിള്‍ പ്രസ്താവനയില്‍ അറിയിക്കുന്നത് ഇതാണ്, ജി-മെയിലില്‍ ഒരു വിഭാഗം ഉപയോക്താക്കള്‍ക്ക് പ്രശ്നം നേരിടുന്നത് മനസിലാക്കുന്നു. ഇവര്‍ക്ക് ജി-മെയില്‍ ആപ്പുവഴി ജിമെയില്‍ ഉപയോഗം സാധ്യമാകില്ല. ഇത് പഹിഹരിക്കാന്‍ ആവശ്യമായ അപ്ഡേറ്റ് ഉടന്‍ ലഭ്യമാക്കും. അതുവരെ ഇത് ബാധിച്ച ഉപയോക്താക്കള്‍ വെബ് പതിപ്പ് ഉപയോഗിക്കുക.

ആൻഡ്രോയ്ഡ് വെബ്വ്യൂ സർവ്വീസിന്റെ ഒരു അപ്ഡേറ്റാണ് പ്രശ്ന കാരണമെന്ന് റിപ്പോർട്ടുകളുണ്ട്. അതേ സമയം ഡൌണ്‍ ഡിക്ടക്റ്റര്‍ അടക്കമുള്ളവയില്‍ ആപ്പുകളുടെ ക്രാഷ് കാണിക്കുന്നുണ്ട്.

Post a Comment

Previous Post Next Post