കുംഭത്തിലെ പഞ്ചമിക്ക് തൃക്കണ്ണാട് കൊടിയേറുന്നതനുസരിച്ചാണ് പാലക്കുന്ന് ഭരണി ഉത്സവത്തിന്റെ തീയതികള്‍ തിട്ടപ്പെടുത്തേണ്ടത്. അതനുസരിച്ച് മാര്‍ച്ച് 5ന് ഭരണി ഉത്സവത്തിന് കുലകൊത്തും. 9ന് തൃക്കണ്ണാട് കൊടിയിറങ്ങുന്നതോടെ അവിടെ നിന്ന് പ്രതീകാത്മകമായി കമ്പയും കയറും ഏറ്റുവാങ്ങി 10 ന് രാത്രി പാലക്കുന്നില്‍ ഭരണിക്ക് കോടിയേറും.
ആയിരത്തിരി ഉത്സവ ദിവസമായ 13ന് മറ്റു കാഴ്ച സമര്‍പ്പണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും 63 ഉം 48ഉം വര്‍ഷങ്ങള്‍ തുടര്‍ച്ചയായി സമര്‍പ്പണം നടത്തുന്ന പള്ളിക്കര തണ്ണീര്‍പുഴ, ഉദുമ പടിഞ്ഞാര്‍ക്കര പ്രദേശങ്ങളില്‍ നിന്നുള്ള കാഴ്ച കമ്മിറ്റികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.
ആഘോഷ പരിപാടികള്‍ തീര്‍ത്തും ഒഴിവാക്കി വേണം തിരുമുല്‍കാഴ്ചകള്‍ ക്ഷേത്രത്തില്‍ എത്തേണ്ടത്. ഭരണി ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണമായ ആയിരത്തിരി നാളിലെ പ്രദര്‍ശനങ്ങളും ആഘോഷങ്ങളും വിനോദ പരിപാടികളും ഒഴിവാക്കും. സമൂഹ അന്നദാനം ഉണ്ടാവില്ല.
നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഉത്സവ നാളുകളില്‍ തുലാഭാര സമര്‍പ്പണം നടത്താന്‍ ഭക്തര്‍ക്ക് അനുമതി നല്‍കുമെന്ന് പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍ അറിയിച്ചു.
0 Comments