പയ്യന്നൂര്‍: പയ്യന്നൂരില്‍ വാടക ക്വാട്ടേഴ്‌സില്‍ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കമിതാക്കൾ മരിച്ചു. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ വി.കെ. ശിവപ്രസാദ് (28), പയ്യന്നൂര്‍ കോളജിലെ ഹിന്ദി ബിരുദ വിദ്യാര്‍ഥിനി ഏഴിലോട് പുറച്ചേരിയിലെ എം. ആര്യ (21) എന്നിവരാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.[www.malabarflash.com]
ഇരുവരുംആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് സംശയിക്കുന്നു. സാരമായി പൊള്ളലേറ്റ ഇരുവരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പയ്യന്നൂരിലെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന യുവാവ് കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്ക് പോകാതെ അവധിയിലായിരുന്നു. വെള്ളിയാഴ്ച ഹിന്ദി പരീക്ഷയ്ക്കിടയില്‍ ശനിയാഴ്ച മൂന്നരയോടെയാണ് യുവതി വാടക വീട്ടിലെത്തിയത്. മറ്റൊരു യുവാവുമായുള്ള യുവതിയുടെ വിവാഹം ഉറപ്പിച്ചതായി പറയുന്നു.
ആശുപത്രിയിലെത്തി ഇരുവരുടേയും മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും അത്യാസന്ന നിലയിലായതിനാൽ സാധിച്ചിരുന്നില്ല.
",
0 Comments