ഇപ്പോൾ മലപ്പുറം പുളിക്കല്‍ ചെറുകാവ് ചെറുകുത്ത് വീട്ടിൽ താമസിക്കുകയായിരുന്നു ഇയാൾ. ലോഗ് പെന്‍റിംഗ് കേസിലെ പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ ജില്ലാ പോലിസ് മേധാവി കെ.കാർത്തിക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെ ജില്ലാ പോലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അന്വേഷണ സംഘത്തില്‍ ആലുവ ഡി.വൈ.എസ്.പി റ്റി.എസ്.സിനോജ്, ഇൻസ്പെക്ടർ എം.കെ. രമേഷ്, എ.എസ്.ഐ നിജു കെ ഭാസ്കർ, എസ്.സി.പി.ഒ സെബാസ്റ്റ്യൻ എന്നിവരാണ് ഉണ്ടായിരുന്നത്.
0 Comments