Top News

ഇസ്ലാമിക് തിയോളജി ഫലം പ്രസിദ്ധീകരിച്ചു; ഫാത്തിമത്ത് റഷീകക്ക് ഒന്നാം റാങ്ക്

സഅദാബാദ്: ജാമിഅ: സഅദിയ്യ: അറബിയ്യ: നടത്തുന്ന ഡിപ്ലോമ ഇന്‍ ഇസ്ലാമിക് തിയോളജി കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനികളുടെ ഫൈനല്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.[www.malabarflash.com]


ഫാത്തിമത്ത് റഷീക പി.കെ പള്ളതുങ്കാല്‍, ഫാത്തിമത്ത് ഫൗസിയ ചട്ടഞ്ചാല്‍, ശഹാമ ശിരിന്‍ മേല്‍പറമ്പ് എന്നീ വിദ്യാര്‍ത്ഥിനികള്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് റാങ്കുകള്‍ കരസ്ഥമാക്കി.



ഹയര്‍ സെക്കന്‍ഡറി കൊമേഴ്‌സ് / ഹ്യുമാനിറ്റീസ് പഠനത്തോടൊപ്പം ഖുര്‍ആന്‍,ഹദീസ്, തജ് വീദ്, ഫീഖ്ഹ് എന്നിവ ഉള്‍ക്കൊള്ളുന്ന ദ്വിവത്സര കോഴ്‌സാണ് ഡിപ്ലോമ ഇന് ഇസ്ലാമിക് തിയൊളജി

വിജയികളെ സഅദിയ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറ വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍ കോളേജ് പ്രിന്‍സിപ്പാള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ അദ്ധ്യാപകര്‍ എന്നിവര്‍ അനുമോദിച്ചു.

Post a Comment

Previous Post Next Post