നിടുംപൊയില്‍ പൂളക്കുറ്റി സ്വദേശി കൊല്ലംപറമ്പില്‍ ജയിംസിന്റെ (60) അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ടാണ് പാടിയോട്ടുചാല്‍ കൊരമ്പക്കല്ലിലെ മംഗലത്ത് സോമന് (61), കൊയിലേരിയന്‍ പ്രദീപ് (29), മുതക്കുടിയില് സുപ്രിയേഷ് (21), രഞ്ജിത്ത് വെമ്പിരിഞ്ഞാല് (33) എന്നിവരെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി ഒന്നിന് പാടിയോട്ടുചാല്‍ കൊരമ്പക്കല്ലിലെ ഭാര്യാ സഹോദരന്റെ വീട്ടിലെത്തിയ ജെയിംസിനെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തിരുന്നു.
മരണത്തിന് രണ്ട് ദിവസം മുമ്പ് ആശുപത്രിയിലെത്തിയ ബന്ധുക്കളോട്, പ്രദേശത്തെ മദ്യവില്പന കേന്ദ്രത്തിലെ ചിലര്‍ തന്നെ മര്‍ദിച്ചതായി ഇയാള്‍ പറഞ്ഞിരുന്നു. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും, മർദനത്തില്‍ കഴുത്തിനേറ്റ ഗുരുതര പരിക്കാണ് മരണത്തിനു കാരണമെന്ന് കണ്ടെത്തിയതോടെയാണ് പ്രതികള്‍ അറസ്റ്റിലായത്.
0 Comments