Top News

ബെംഗളൂരു കലാപം: ആസൂത്രിതമെന്ന് എന്‍ഐഎ

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഡിജെഹള്ളി കെജെ ഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന അക്രമ സംഭവങ്ങൾ ആസൂത്രിതമാണെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.[www.malabarflash.com]

എസ്‍ഡിപിഐ പോപ്പുലർഫ്രണ്ട് പ്രവർത്തകരടക്കം അക്രമത്തില്‍ പങ്കെടുത്ത 247 പേരെ പ്രതികളാക്കി ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചു. 

ആഗസ്റ്റ് 11ന് രാത്രി പ്രദേശത്ത് ഒത്തുകൂടി പോലീസ് സ്റ്റേഷനുകളും എംഎല്‍എയുടെ വീടും ആക്രമിക്കാന്‍ പ്രതികൾ പദ്ധതിയിട്ടെന്നും കുറ്റപത്രം പറയുന്നു. ആകെ 247 പേരാണ് കുറ്റപത്രത്തില്‍ പ്രതികളായുള്ളത്. ഇതില്‍ 109 പേർ ഡിജെ ഹള്ളി പോലീസ് സ്റ്റഷന്‍ പരിധിയിലെ അക്രമ സംഭവങ്ങളുമായി ബന്ധപെട്ടും, 139 പേർ കെജെ ഹള്ളിയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടുമാണ് അറസ്റ്റിലായത്. 

ആദ്യം ബെംഗളൂരു പോലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ സപ്റ്റംബറിലാണ് എന്‍ഐഎ ഏറ്റെടുക്കുന്നത്. കുറ്റപത്രത്തിന്‍റെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയ ശേഷം കേസില്‍ കോടതി വിചാരണ നടപടികളിലേക്ക് കടക്കും.

Post a Comment

Previous Post Next Post