Top News

വിപണിയില്‍ തരംഗം കുറിക്കാൻ വരുന്നു കൈഗർ

സബ് കോംപാക്ട് എസ്യുവിയായ ‘കൈഗറി’ന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിനു തുടക്കമിട്ടതായി ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യ. ഈ 15ന് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ‘കൈഗറി’ന്റെ നിർമാണത്തിനു ചെന്നൈയ്ക്കടുത്ത് ഒരഗടത്തുള്ള റെനോ നിസ്സാൻ ശാലയിലാണ് തുടക്കമായത്.[www.malabarflash.com]


രാജ്യത്തെ അഞ്ഞൂറോളം ഡീലർഷിപ്പുകളിലേക്കു പുതിയ ‘കൈഗർ’ അയച്ചു തുടങ്ങിയതായും റെനോ വെളിപ്പെടുത്തി. ഇന്ത്യൻ വിപണിയിൽ തരംഗം തീർക്കാൻ ലക്ഷ്യമിട്ടു റെനോ അണിയിച്ചൊരുക്കുന്ന ‘കൈഗർ’, ആഗോളതലത്തിൽ തന്നെ ഇതാദ്യമായി കഴിഞ്ഞ 28നാണു കമ്പനി അനാവരണം ചെയ്തത്.

നിലവിൽ ‘ക്വിഡ്’, ‘ട്രൈബർ’, ‘ഡസ്റ്റർ’ എന്നിവ മാത്രം ലഭ്യമാക്കുന്ന റെനോ ‘കൈഗറി’ലൂടെ ഇന്ത്യയിലെ വിൽപ്പനയിൽ ഗണ്യമായ മുന്നേറ്റം കൈവരിക്കാനാണു ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post