Top News

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രഹസ്യാന്വേഷണ വിഭാഗം എ എസ് ഐ മരിച്ചു

കാലിക്കടവ്: ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രഹസ്യാന്വേഷണ വിഭാഗം എ എസ് ഐ മരിച്ചു. കരിവെള്ളൂര്‍ കുണിയന്‍ സ്വദേശിയും സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐയുമായ മനോഹരന്‍ (49) ആണ് മരിച്ചത്.[www.malabarflash.com]

ശനിയാഴ്ച വൈകുന്നേരം 6.10 മണിയോടെ നീലേശ്വരം ഭാഗത്തു നിന്നും കരിവെള്ളൂര്‍ കുണിയനിലെ വീട്ടിലേക്കു ഇരു ചക്രവാഹനത്തില്‍ പോകും വഴി ലോറിയുമായി കൂട്ടിയടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ മനോഹരനെ ഉടന്‍ തന്നെ ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


വിവരമറിഞ്ഞ് കാഞ്ഞങ്ങട് ഡി വൈ എസ് പി സജേഷ് വാഴവളപ്പില്‍ ഉള്‍പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post