Top News

മെഡിക്കൽ വിദ്യാർത്ഥിയുമായി സൗഹൃദം സ്ഥാപിച്ച് ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി, വനിതാ ഡോക്ടർ പിടിയിൽ

ലക്‌നൗ: പെട്ടെന്ന് പണം സമ്പാദിക്കാനായി മെഡിക്കൽ വിദ്യാർത്ഥിയുമായി സൗഹൃദം സ്ഥാപിച്ച് തട്ടിക്കൊണ്ടുപോയ കേസിൽ വനിതാ ഡോക്ടർ പിടിയിലായി. 

സഹപ്രവർത്തകന്റെ സഹായത്തോടെയാണ് 21കാരനായ ഗൗരവ് ഹൽദാറിനെ തട്ടിക്കൊണ്ടുപോയത്..മോചനദ്രവ്യമായി 70 ലക്ഷം രൂപയുംആവശ്യപ്പെട്ടു.. സംഭവുമായി ബന്ധപ്പെട്ട് ഡോക്ടർ പ്രീതി മെഹ്റയാണ് അറസ്റ്റിലായത്. ഹരിയാനയിലെ ദൗറഗ്രാമത്തിൽ നിന്നാണ് വനിതാ ഡോക്ടറെ പോലീസ് പിടികൂടിയത്.

ഹൽദാറിനെ ജനുവരി 18നാണ് വനിതാ ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്. യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ഡോക്ടർ അഭിഷേക് സിംഗ് സസഹായിച്ചതായും പോലീസ് പറഞ്ഞു. 

അഭിഷേകിന്റെ ഫ്ലാറ്റിലാണ് 21കാരനെ മയക്കുമരുന്ന് നൽകി തടങ്കലിൽ ആക്കിയത്. മെഡിക്കൽ വിദ്യാർഥിയെ ജനുവരി 22ന് പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ഡോക്ടർ അഭിഷേക് നേരത്തെ പ്രീതിയ്‌ക്കൊപ്പം ഡൽഹിയിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. അപ്പോൾ അവിടെ ഗൗരവ് ഹൽദാറും ജോലിക്കുണ്ടായിരുന്നു.

Post a Comment

Previous Post Next Post