ന്യൂഡല്‍ഹി: ദ്രവീകൃത പാചക വാതകത്തിനു കുത്തനെ വില കൂട്ടി. 14.2 കിലോഗ്രാം സിലിണ്ടറിനു 50 രൂപയാണ് ഉയര്‍ത്തിയത്. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.[www.malabarflash.com]
ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് തിങ്കളാഴ്ച മുതല്‍ 769 രൂപ വിലവരുമെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ ഐ റിപോര്‍ട്ട് ചെയ്തു. നേരത്തെ, സബ്‌സിഡിയില്ലാത്ത ദ്രവീകൃത പെട്രോളിയം ഗ്യാസ് വില ഫെബ്രുവരി 4 ന് നാല് മെട്രോ നഗരങ്ങളിലായി 25 രൂപ ഉയര്‍ത്തിയിരുന്നു.
നിലവില്‍, ഓരോ വീടിനും 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകളാണ് സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്.
Post a Comment