NEWS UPDATE

6/recent/ticker-posts

'യാചന കുറ്റകൃത്യം', ന​ഗരത്തെ യാചക മുക്തമാക്കാൻ മുംബൈ പോലീസ്

മുംബൈ: മുംബൈയെ യാചക മുക്തന​ഗരമാക്കാനൊരുങ്ങി മുംബൈ പോലീസ്. ന​ഗരത്തിൽ യാചിക്കുന്നവരെ കണ്ടാൽ ഉടനെ അവരെ കൊവിഡ് പരിശോധന നടത്തിയതിന് ശേഷം ചെമ്പൂരിലെ സ്പെഷ്യൽ ഹോമിലേക്ക് മാറ്റാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും നിർദ്ദേശം നൽകി കഴിഞ്ഞു.[www.malabarflash.com] 

പോലീസ് ജോയിന്റ് കമ്മീഷണർ വിശ്വാസ് ന​ഗ്രേ പട്ടീലിന്റെ നിർദ്ദേശപ്രകാരമാണ് ന​ഗരത്തെ യാചക മുക്തമാക്കാൻ ആരംഭിച്ചിരിക്കുന്നത്.

യാചന സാമൂഹിക കുറ്റകൃത്യമാണ്. യാചകരെ കണ്ടെത്തി പിടികൂടാൻ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതിയിൽ നിന്ന് അനുമതി നേടുക, കൊവിഡ് പരിശോധന നടത്തുക, അവരെ യാചകരെ പാർപ്പിക്കുന്നിടത്തേക്ക് മാറ്റുക - ഡിസിപി ചൈതന്യ പറഞ്ഞു.



കുട്ടികളെ നിർബന്ധിച്ച് യാചകരാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും ഉന്നത പൊലീസ് ഉദ്യേ​ഗസ്ഥൻ പറഞ്ഞു. മുംബൈ പോലൊരു ന​ഗരത്തിന് യാചന മോശം പേരാണ് നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാചകരെ പാർപ്പിക്കാനുള്ള സൗകര്യം ചെമ്പൂരിലുണ്ടോ എന്നാണ് ആക്ടിവിസ്റ്റുകൾചോദിക്കുന്നത്.

ഈ പദ്ധതി മുംബൈയിൽ യാചകരില്ലാതാകാൻ സഹായിക്കുമോ? എത്രകാലം യാചകരെ ചെമ്പൂരിൽ സംരക്ഷിക്കാനാകും? പോലീസിന് നിയമം നടപ്പിലാക്കാനാകും. പിന്നീട് എന്ത് ചെയ്യും? - അഭിഭാഷകയും സാമൂഹ്യപ്രവർത്തകയുമായ ആഭ സിം​ഗ് പറഞ്ഞു.


Post a Comment

0 Comments