Top News

ബന്ധുക്കള്‍ക്കെത്താനായില്ല; ക്രിസ്ത്യന്‍ വയോധികയുടെ അന്ത്യകര്‍മങ്ങള്‍ ഏറ്റെടുത്ത് മദ്രസാ ഭാരവാഹികള്‍


മലപ്പുറം: ബന്ധുക്കള്‍ക്കും അടുത്തവര്‍ക്കും എത്താനാവാത്തതിനാല്‍ സംസ്‌കാരം മുടങ്ങിയ ക്രിസ്ത്യന്‍ വയോധികയുടെ അന്ത്യകര്‍മ്മങ്ങള്‍ ഏറ്റെടുത്ത് മലപ്പുറം പൊന്നാട് മദ്രസാ ഭാരവാഹികള്‍. [www.malabarflash.com]


കഴിഞ്ഞ ദിവസം മലപ്പുറത്തുവച്ച് മരണമടഞ്ഞ ബ്രിഡ്ജറ്റ് റിച്ചാര്‍ഡിനാണ് എല്ലാ അനുഷ്ഠാനങ്ങളോടെയും മദ്രസാഭാരവാഹികള്‍ അന്ത്യകര്‍മങ്ങളൊരുക്കിയത്.

കോഴിക്കോട് ചീക്കോട് പഞ്ചായത്തിലെ താമസക്കാരിയായ ബ്രിഡ്ജറ്റ് മഞ്ചേരിയിലെ ഒരു ഹോസ്റ്റലില്‍ വാര്‍ഡനായിരുന്നു. ഇവരുടെ ഭര്‍ത്താവ് സുന്ദരന്‍ നേരത്തെ മരിച്ചു. ബന്ധുക്കള്‍ അധികമില്ല, ഉള്ളവര്‍ വളരെ അകലെയായതിനാല്‍ എത്താനുമായില്ല. തുടര്‍ന്നാണ് തഅ്‌ലീമുല്‍ ഇസ് ലാം ഹയര്‍ സെക്കന്‍ഡറി മദ്രസാ ഭാരവാഹികള്‍ മൃതദേഹം സംസ്‌കാരിക്കാനുള്ള ചുമതല ഏറ്റെടുത്തത്.

ആദ്യം അവര്‍ സിച്ച് സെന്ററില്‍ നിന്ന് ഫ്രീസര്‍ എത്തിച്ചു. ക്ലാസ് റൂം തുറന്നു മൃതദേഹം കിടത്തി. നാട്ടുകാര്‍തന്നെയാണ് മദ്രസാ മുറ്റത്ത് കുളിപ്പിക്കാനുള്ള സൗകര്യമൊരുക്കിയത്. മദ്രസയ്ക്കു സമീപം താമസിക്കുന്ന സ്ത്രീകള്‍ മൃതദേഹം കുളിപ്പിച്ചു. തുടര്‍ന്ന് കോഴിക്കോട്ടെ സെമിത്തേരിയിലെത്തിച്ചു. പള്ളിവികാരിയുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചു.

Post a Comment

Previous Post Next Post