NEWS UPDATE

6/recent/ticker-posts

ഏഴ് സീറ്റര്‍ എസ്യുവി ‘സഫാരി’ യെ വിപണിയിലെത്തിച്ച് ടാറ്റ

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ 2020 ഓട്ടോ എക്സ്പോയില്‍ ഗ്രാവിറ്റാസായി അവതരിപ്പിച്ച ഏഴ് സീറ്റര്‍ എസ്യുവിയെ സഫാരി എന്ന പേരില്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ടാറ്റ. അടുത്ത മാസം ആദ്യവാരം ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന എസ്യുവിയുടെ ഉത്പാദനവും ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ആരംഭിച്ചതായാണ് പ്രഖ്യാപനം.[www.malabarflash.com]

‘ലൈഫ് സ്‌റ്റൈല്‍ എസ്യുവി’ എന്ന ആശയം ഇന്ത്യാക്കാര്‍ക്കിടയില്‍ പരിചിതമാക്കിയ സഫാരിയുടെ മടങ്ങി വരവായും ഏഴ് സീറ്റര്‍ മോഡലിന്റെ അരങ്ങേറ്റം കണക്കാക്കാം.

സഫാരി ശരിക്കും ടാറ്റയുടെ ഹാരിയറിന്റെ മൂന്ന്-വരി പതിപ്പാണ്. അഞ്ച് സീറ്റര്‍ എസ്യുവി ഒരുങ്ങിയിരിക്കുന്ന അതേ ഒമേഗാര്‍ക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തന്നെയാണ് സഫാരിയുടെ നിര്‍മാണവും. ഹാരിയര്‍ എസ്യുവിക്കുശേഷം ഒമേഗാര്‍ക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ ഉല്‍പ്പന്നമാണിത്. ടാറ്റ മോട്ടോര്‍സിന്റെ ‘ന്യൂ ഫോര്‍ എവര്‍’ ശ്രേണിയിലെ പ്രധാന ഉല്‍പ്പന്നമായി ഇത് നിലകൊള്ളുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.

പുതിയ മോഡലിന്റെ രൂപകല്‍പ്പനയും ഹാരിയറിനോട് വളരെ സാമ്യമുള്ളതാണ്. എങ്കിലും പുതിയ സഫാരിയുടെ മുന്‍വശവും ബോള്‍ഡും സ്ട്രിംഗും ആയി രൂപകല്‍പ്പന ചെയ്തിട്ടുണ്ടെങ്കിലും അത്ര ആക്രമണാത്മകമല്ല. പരമാവധി സ്റ്റെബിലിറ്റിക്കും സുഖസൗകര്യങ്ങള്‍ക്കുമായി D8-ന്റെ ഫ്രണ്ട് സസ്‌പെന്‍ഷന്‍ ഡിസൈനുമായാണ് വാഹനം മുന്നോട്ട് വരുന്നത്. അതിനാല്‍ 18 ഇഞ്ച് വീലുകളാണ് എസ്യുവിക്ക് നല്‍കിയിരിക്കുന്നത്.

ഹാരിയറിനേക്കാള്‍ 70 മില്ലീമീറ്റര്‍ നീളമുണ്ടെങ്കിലും സഫാരിയുടെ വീതിയും വീല്‍ബേസും മാറ്റമില്ലാതെ തുടരും. പുതുക്കിയ കൂറ്റന്‍ ക്രോം-ഫിനിഷ്ഡ് ഗ്രില്‍, പ്രൊജക്ടര്‍ ലെന്‍സുള്ള പുതിയ സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഡ്യുവല്‍-ടോണ്‍ മെഷീന്‍ കട്ട് അലോയ് വീലുകള്‍, ഫ്‌ലേഡ് വീല്‍ ആര്‍ച്ചുകള്‍, സില്‍വര്‍ റെയിലുകളുള്ള സ്റ്റെപ്പ്ഡ് മേല്‍ക്കൂര എന്നിവയെല്ലാമാണ് സഫാരിയുടെ വിഷ്വല്‍ അപ്ഡേറ്റുകളില്‍ ഉള്‍പ്പെടുന്നത്.

പിന്‍വശത്ത് സിഗ്നേച്ചര്‍ പാറ്റേണ്‍, സ്‌കിഡ് പ്ലേറ്റ്, പനോരമിക് സണ്‍റൂഫ്, ടെയില്‍ഗേറ്റില്‍ ഗ്ലോസ്-ബ്ലാക്ക് ഫിനിഷ് എന്നിവയുള്ള റാപ്‌റൗണ്ട് എല്‍ഇഡി ടെയില്‍ ലൈറ്റുകളാണ് ഇടംപിടിച്ചിരിക്കുന്നത്. റൂഫ് റെയിലുകളും വശങ്ങളില്‍ സഫാരി എന്ന പേര് വഹിക്കുന്നുണ്ട്. മുന്‍ഭാഗത്തും പിന്നിലുമുള്ള നേര്‍ത്ത ലൈറ്റിംഗ് ഘടകങ്ങള്‍ എസ്യുവി നിലപാടിനെ കൂടുതല്‍ വ്യക്തമാക്കുന്നുവെന്ന് വേണം പറയാന്‍. അകത്ത് സ്റ്റേഡിയം സ്‌റ്റൈല്‍ സീറ്റിംഗാണ് നല്‍കിയിരിക്കുന്നത്.

മൊത്തത്തിലുള്ള ഇന്റീരിയര്‍ രൂപം ഹാരിയറില്‍ കണ്ടതിന് സമാനമാണ്. ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലും 8.8 ഇഞ്ച് ഫ്‌ലോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മാറ്റമില്ലാതെ തുടരുമ്പോള്‍ പുതിയ ഡ്യുവല്‍ ടോണ്‍ ബ്ലാക്ക് ആന്‍ഡ് ഐവറി കളറിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. 3-വരി ക്യാബിനില്‍ പുതിയ ആഷ്വുഡ് ഡാഷ്, ഒയിസ്റ്റര്‍ വൈറ്റ് കളര്‍ അപ്‌ഹോള്‍സ്റ്ററി എന്നിവയാണ് നല്‍കിയിരിക്കുന്നത്. ടച്ച്‌സ്‌ക്രീന്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയുമായി പൊരുത്തപ്പെടുന്നുമുണ്ട്. ഒപ്പം വോയ്സ് റെക്കഗ്‌നിഷനോടൊപ്പം IRA കണക്റ്റുചെയ്ത കാര്‍ ടെക്കും വാഗ്ദാനം ചെയ്യുന്നു.

ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, ഒമ്പത് സ്പീക്കറുകള്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, പനോരമിക് സണ്‍റൂഫ് എന്നിവയാണ് ഇന്റീരിയറിലെ മറ്റ് സവിശേഷതകള്‍. വാഹനം ആറ്, ഏഴ് സീറ്റര്‍ ലേഔട്ടിലും തെരഞ്ഞെടുക്കാം. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (EBD) ഉള്ള ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ചൈല്‍ഡ് സീറ്റ് ഐസോഫിക്‌സ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടും.

Post a Comment

0 Comments