NEWS UPDATE

6/recent/ticker-posts

പാണ്ടിക്കാട് കീഴാറ്റൂര്‍ കൊല: പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധ പ്രകടനത്തിനു യൂത്ത് ലീഗ് ആഹ്വാനം

മലപ്പുറം: പാണ്ടിക്കാട് കീഴാറ്റൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സമീര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധ പ്രകടനത്തിനു യൂത്ത് ലീഗ് ആഹ്വാനം.[www.malabarflash.com]

വ്യാഴാഴ്ച വൈകീട്ട് 5നു സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആഹ്വാനം ചെയ്തു. 

ഭരണത്തിന്റെ തണലില്‍ ഇത് രണ്ടാമത്തെ കൊലപാതകമാണ് മലപ്പുറം ജില്ലയില്‍ മാത്രം സിപിഎം നടത്തുന്നത്. 'കണ്ണൂര്‍ മോഡല്‍' അക്രമ രാഷ്ട്രീയം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഫിറോസ് ആരോപിച്ചു.

അതേസമയം, കുടുംബ പ്രശ്‌നമല്ലെന്നും കൊലപാതകം ആസൂത്രിതമാണെന്നും വള്ളിക്കുന്ന് എംഎല്‍എ പി അബ്ദുല്‍ ഹമീദ് പറഞ്ഞു. ഒറവമ്പുറം സമാധാനപരമായി ജീവിക്കുന്നവരുടെ പ്രദേശമാണ്. പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കുക, സമാധാനം ഇല്ലാതാക്കുക എന്നത് സിപിഎമ്മിന്റെ അജണ്ടയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ലീഗ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ തള്ളിക്കയറി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും കുടുംബ പ്രശ്‌നമല്ലെന്നും സമീറിന്റെ ബന്ധു മുഹമ്മദ് ആര്യാടന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 

ബുധനാഴ്ച രാത്രി 11ഓടെയാണ് പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് അങ്ങാടിയിലുണ്ടായ സംഘര്‍ഷത്തില്‍ ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീറിന് (26) കുത്തേറ്റത്. ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മൂന്നോടെ മരണപ്പെട്ടു. സംഭവത്തില്‍ ഒറവമ്പുറം സ്വദേശികളായ നിസാം, അബ്ദുല്‍ മജീദ്, മൊയിന്‍ എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments