NEWS UPDATE

6/recent/ticker-posts

ഊഞ്ഞാല്‍ കെട്ടിക്കളിക്കുന്നതിനിടെ വീടിന്റെ തൂണിടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: കളിക്കുന്നതിനിടെ വീടിന്റെ തൂണിടിഞ്ഞുവീണ് എട്ടുവയസ്സുകാരന്‍ മരിച്ചു. പള്ളാത്ത് ഫാറൂഖിന്റെ മകന്‍ മുഹമ്മദ് ഫയാസ് ആണ് തലയ്‌ക്കേറ്റ ഗുരുതര പരിക്കുമൂലം മരിച്ചത്.[www.malabarflash.com]

കൂട്ടുകാരന്‍ ഹാഷിമിനൊപ്പംവീടിനുസമീപത്തെ പഴയവീടിന്റെ തൂണില്‍ ഊഞ്ഞാല്‍ കെട്ടി കളിക്കുന്നതിനിടെ തൂണിടിഞ്ഞുവീഴുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. പരിക്കേറ്റ ഇരുവരേയും ഉടന്‍ തന്നെതിരൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഫയാസിനെ രക്ഷിക്കാനായില്ല. ഹാഷിമിന് കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. 

പറവണ്ണ ജിഎംയുപി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ് ഫയാസ്. പിതാവ് ഫാറൂഖ് പ്രവാസിയാണ്.

മാതാവ്: ജമീല. ഷെര്‍മില ഫര്‍ഹ, ഇര്‍ഫാന ഫര്‍ഹ, ഷംന എന്നിവരാണ് സഹോദരങ്ങള്‍.

Post a Comment

0 Comments