NEWS UPDATE

6/recent/ticker-posts

ലോക്ക്ഡൗണില്‍ ജോലി പോയി; സ്‌ക്കൂള്‍ ബസ് ഡ്രൈവര്‍ ഓട്ടോയില്‍ തീകൊളുത്തി മരിച്ചു

തിരുവനന്തപുരം: സ്വകാര്യ സ്‌ക്കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം.[www.malabarflash.com]


സ്‌ക്കൂളിന് സമീപം ശ്രീകുമാറിന്റെ ഓട്ടോറിക്ഷയിലിരുന്ന് തന്നെയാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. കരിയമ്പം ചെമ്പക സ്‌ക്കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. ജോലി നഷ്ടപ്പെട്ടതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ആറുമാസം മുമ്പ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. എന്നാല്‍ പിരിച്ചുവിട്ടവരെ തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ അറിയിച്ചിരുന്നുവെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.

Post a Comment

0 Comments