തിരുവനന്തപുരം: പൾസ് പോളിയോ മരുന്ന് വിതരണത്തിന് മാർഗനിർദേശമായി. കണ്ടെയ്ൻമെന്റ് മേഖലയിൽ പൾസ് പോളിയോ മരുന്ന് വിതരണം നടത്തില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.[www.malabarflash.com]
കോവിഡ് പോസിറ്റീവായ കുട്ടിക്ക് നെഗറ്റീവായി നാല് ആഴ്ചക്കുശേഷം തുള്ളി മരുന്ന് നൽകിയാൽ മതിയെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
കോവിഡ് നീരിക്ഷണത്തിൽ കഴിയുന്നവരുള്ള വീട്ടിലെ കുട്ടിക്ക് നിരീക്ഷണ കാലയളവ് കഴിഞ്ഞശേഷം മാത്രം പോളിയോ മരുന്ന് നൽകിയാൽ മതി. കോവിഡ് രോഗികൾ ഉള്ള വീട്ടിലെ കുട്ടിക്ക് പരിശോധന ഫലം നെഗറ്റീവ് ആയി 14 ദിവസത്തിന് ശേഷം തുള്ളി മരുന്ന് നൽകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
0 Comments