Top News

മക്കയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു

മക്ക: മക്കയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തലശ്ശേരി മുഴപ്പിലങ്ങാട് സ്വദേശി കാട്ടില്‍ പീടിക നൗഷാദ് (45) ആണ് മരിച്ചത്. ബത്ത ഖുറൈശിലുണ്ടായ കാറപകടത്തിലാണ് മരണം.[www.malabarflash.com]

പതിനാറ് വർഷമായി ഹറമിനു സമീപം ഹോട്ടലിൽ ജോലി ചെയ്‌തു വരുന്ന ഇദ്ദേഹം കൊവിഡ് വ്യാപനത്തിനു മുമ്പാണ് ഏറ്റവും ഒടുവിൽ നാട്ടിൽ പോയി വന്നത്. മൃതദേഹം നൂർ ഹോസ്പിറ്റലിലാണ്. സഹോദരന്‍ നൗഫല്‍ മക്കയിലുണ്ട്.

പരേതനായ ഹുസൈന്‍-ഖദീജ ദമ്പതികളുടെ മകനാണ്. റജീനയാണ് ഭാര്യ, നജ്‌വാൻ, മുഹമ്മദ് റാജിഅ്, ഫാത്വിമ എന്നിവർ മക്കളാണ്. നിയാസ് (മസ്‌കറ്റ്),നവാബ്, നസീമ, നദീറ എന്നിവരാണ് മറ്റു സഹോദരങ്ങള്‍. 

മയ്യിത്ത് ഇവിട തന്നെ മറവു ചെയ്യാനാണ് തീരുമാനം. തുടർ നടപടികള്‍ക്ക് സഹോദരന്‍ നൗഫലിനെ സഹായിക്കാൻ സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.

Post a Comment

Previous Post Next Post