NEWS UPDATE

6/recent/ticker-posts

കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ മലയാള കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അന്തരിച്ചു. 82 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പട്ടം ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയിലായിരുന്നു അന്ത്യം.[www.malabarflash.com]


30ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. 2000ത്തില്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. മൗസലപര്‍വ്വം, അഴിമുഖത്തു മുഴങ്ങുന്നത്, സൂര്യനില്‍ നിന്നൊരാള്‍, ചമത, പാഴ്ക്കിണര്‍, ചിത തുടങ്ങി പതിനാലു കാവ്യസമാഹാരങ്ങളും ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്.

1936 മാര്‍ച്ച് 25-നു കുട്ടനാട്ടിലെ നീലമ്പേരൂര്‍ ഗ്രാമത്തിലാണ് മധുസൂദനന്‍ നായരുടെ ജനനം. പിതാവ് അധ്യാപകനായിരുന്ന പി. എന്‍. മാധവ പിളള, മാതാവ് ജി. പാര്‍വ്വതി അമ്മ. കെ.എല്‍. രുഗ്മിണീദേവിയാണ് ഭാര്യ. എം. ദീപുകുമാര്‍, എം. ഇന്ദുലേഖ എന്നിവർ മക്കള്‍.

നീലമ്പേരൂര്‍ മധുസൂദനന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച സാംസ്കാരിക സംഘാടകനായിരുന്നു മധുസൂദനനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments