NEWS UPDATE

6/recent/ticker-posts

ഓണ്‍ലൈന്‍ റമ്മിയിൽ നഷ്​ടപ്പെട്ടത്​ അരക്കോടിയോളം, കടബാധ്യതയിലായ യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം:
 ഓ​ണ്‍ലൈ​ന്‍ റ​മ്മി ക​ളി​ച്ച് ല​ക്ഷ​ങ്ങ​ൾ ക​ട​ബാ​ധ്യ​ത​യി​ലാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. കു​റ്റി​ച്ച​ൽ നി​ല​മ വി​നീ​ഷ് ഭ​വ​നി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വേ​ലാ​യു​ധ​ൻ പി​ള്ള​യു​ടെ (മു​രു​ക​ൻ) മ​ക​ൻ വി​നീ​താ​ണ്​ (28) മ​രി​ച്ച​ത്.[www.malabarflash.com] 

മാ​സ​ങ്ങ​ളാ​യി ഓ​ണ്‍ലൈ​ന്‍ റ​മ്മി ക​ളി​ക്കു​ന്ന വി​നീ​തി​ന് ആ​ദ്യം കു​റ​ച്ച്​ പ​ണം ല​ഭി​ച്ചെ​ങ്കി​ലും തു​ട​ര്‍ന്നു​ള്ള ക​ളി​യി​ല്‍ അ​ര​ക്കോ​ടി​യോ​ളം രൂ​പ ന​ഷ്​​ട​പ്പെ​ട്ടു.

പ​ല​രി​ല്‍നി​ന്നും ക​ടം വാ​ങ്ങി​യ പ​ണ​വും സ്വ​ർ​ണ​വും ആ​ളു​ക​ൾ തി​രി​കെ ചോ​ദി​ച്ച​തോ​ടെ അ​സ്വ​സ്ഥ​ത​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ല്‍നി​ന്ന്​ ഇ​റ​ങ്ങി​യ വി​നീ​തി​നെ വൈ​കീ​ട്ടും കാ​ണാ​ത്ത​തി​നെ​തു​ട​ര്‍ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വി​ദേ​ശ​ത്ത് ജോ​ലി​യു​ണ്ടാ​യി​രു​ന്ന വി​നീ​ത് മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. വ​ലി​യ​മ​ല ഐ.​എ​സ്.​ആ​ർ.​ഒ​യി​ൽ താ​ൽ​ക്കാ​ലി​ക ജോ​ലി​യു​മു​ണ്ടാ​യി​രു​ന്നു.

റ​മ്മി ക​ളി വീ​ട്ടു​കാ​ർ​ക്ക്​ അ​റി​യി​ല്ലാ​യി​രു​ന്നെ​ന്ന്​ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. മാ​താ​വ്: ഹ​രി​ജ​കു​മാ​രി. സ​ഹോ​ദ​ര​ൻ: വി​നീ​ഷ്. നെ​യ്യാ​ര്‍ഡാം പോലീസ് കേ​സെ​ടു​ത്തു.

Post a Comment

0 Comments