വെളളിയാഴ്ച ഇര്‍ഷാദിന്റെ സാനിധ്യത്തിലാണ് കൊലപാതകം നടന്ന സ്ഥലത്തിനോട് ചേര്‍ന്ന തെങ്ങിന്‍ തോട്ടത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം ഔഫിനെ കുത്തിയ കത്തി കണ്ടെടുത്തത്.
ഈ കത്തിയാണ് ഔഫിന്റെ ഹൃദയത്തില്‍ ഇര്‍ഷാദ് കുത്തിയിറക്കിയത്. തദേശ തിരഞ്ഞെടുപ്പ് ഫലം വന്ന പതിനാറാം തീയതി മുതല്‍ ഈ കത്തി ഇര്‍ഷാദ് അരയില്‍ കരുതിയിരുന്നു. ഔഫിന്റെ നീക്കം നിരീക്ഷിച്ച് 23 തീയതി രാത്രി ആക്രമിക്കുകയായിരുന്നുവെന്ന് ഇര്‍ഷാദ് മൊഴി നല്‍കി.
കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടയില്‍ ഔഫിനെ ആക്രമിച്ചതെങ്ങനെയാണെന്ന് ഇര്‍ഷാദ് വിശദീകരിച്ചു. കുത്തിയ ശേഷം ഓടുന്നതിനിടയില്‍ കത്തി സമീപത്തെ തെങ്ങിന്‍ തോട്ടത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. കാട് തെളിച്ച് ഒരു മണിക്കൂര്‍ നേരം നടത്തിയ തിരച്ചലിനൊടുവിലാണ് കത്തി കണ്ടെത്തിയത്.
റിമാന്‍ഡിലുള്ള മറ്റ് രണ്ട് പ്രതികളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ ചോദിച്ച് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്. കൊലപാതക സമയത്ത് ഇര്‍ഷാദിനൊപ്പമുണ്ടായിരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍, എംഎസ്എഫ് പ്രവര്‍ത്തകന്‍ ഹസന്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.
0 Comments