Top News

ഒന്നര മാസം മുന്‍പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍

തിരുവനന്തപുരം∙ ഭർതൃവീട്ടിൽ യുവതിയെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. മുത്താന ഗുരുമുക്കിനു സമീപം സുനിത ഭവനിൽ ആതിര (24) ആണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം.[www.malabarflash.com] 


വെള്ളിയാഴ്ച രാവിലെ 11.45നാണ് ആതിരയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നര മാസം മുൻപായിരുന്നു ആതിരയുടെ വിവാഹം. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു.

രാവിലെ 8 മണിക്ക് ആതിരയുടെ ഭർത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയിൽ പോയിരുന്നു. 10 മണിയോടെ വെന്നിയൊടു താമസിക്കുന്ന ആതിരയുടെ അമ്മ മകളെ കാണാൻ എത്തിയെങ്കിലും വീട്ടിൽ ആരെയും കണ്ടില്ല.

ശരത് എത്തിയ ശേഷം വീടിനുള്ളിൽ പരിശോധന നടത്തിയപ്പോൾ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു. വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോഗ് സ്ക്വഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. വിവാഹത്തിന് മുൻപാണ് ശരത് വിദേശത്തുനിന്നും നാട്ടിലെത്തിയത്.

Post a Comment

Previous Post Next Post