Top News

ബജറ്റ്; ജനപ്രിയ പ്രഖ്യാപനങ്ങൾ, ക്ഷേമത്തിനും വികസനത്തിനും തൊഴിലിനും ഊന്നൽ

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ ബജറ്റ് അവതരണം തുടരുന്നു. എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തുമെന്ന് ഐസക് പ്രഖ്യാപിച്ചു. തൊഴിൽ, ക്ഷേമം, വികസനം എന്നിവയിൽ ഊന്നിയാണ് പ്രഖ്യാപനങ്ങൾ.[www.malabarflash.com]


20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷത്തിനകം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴില്‍, റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തി, 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും, 8 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം സൃഷ്ടിക്കുംന്മ നെല്ലിന്റെ സംഭരണവില 28 രൂപ, നാളികേരത്തിന് 32 രൂപന്മ 50 ലക്ഷം പേര്‍ക്ക് നൈപുണ്യ വികസന പദ്ധതി, എല്ലാവീട്ടിലും ഒരു ലാപ്‌ടോപ്പ് ഉറപ്പാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്.

ജൂണ്‍ മാസത്തോടെ കെഫോണ്‍ പൂര്‍ത്തിയാക്കുമെന്ന് ഐസക് പറഞ്ഞു. 66 കോടി വകയിരുത്തി. 3.5 ലക്ഷം കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം, സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ സര്‍വകലാശാലകളുടെ പശ്ചാത്തല വികസനത്തിന് 2000 കോടി ലഭ്യമാക്കും, അഫിലിയേറ്റഡ് കോളജുകള്‍ക്ക് 1000 കോടി തുടങ്ങിയവയും ബജറ്റില്‍ പ്രഖ്യാപിച്ചു.

പ്രധാന പ്രഖ്യാപനങ്ങൾ
  • 4530 കിലോ മീറ്റര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും
  • കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിലുണ്ടായത് സമാനതകളില്ലാത്ത വികസന മുന്നേറ്റം
  • നെല്ലിന്റെ തറവില 28 രൂപ
  • നാളികേരത്തിന്റെ സംഭരണ വില 27ല്‍ നിന്ന് 32 ആയി ഉയര്‍ത്തും
  • ഏപ്രില്‍ ഒന്ന് മുതല്‍ റബ്ബര്‍ താങ്ങുവില 170 രൂപയായി ഉയര്‍ത്തി
  • റബ്ബറിന്റേയും നെല്ലിന്റേയും നാളികേരത്തിന്റേയും താങ്ങുവില ഉയര്‍ത്തി
  • കേന്ദ്ര സര്‍ക്കാറിന്റെ വിവേചനം സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കി
  • എട്ട് ലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കും
  • ആരോഗ്യവകുപ്പില്‍ 4000 പുതിയ തസ്തികകള്‍ സൃഷ്ടിക്കും
  • എല്ലാ ക്ഷേമ പെന്‍ഷനും ഏപ്രില്‍ മുതല്‍ 1600 രൂപയായി ഉര്‍ത്തും
  • കേരളത്തിന്റെ കൊവിഡ് പ്രതിരോധം ലോകത്തിന്റെ ആദരം നേടി
  • വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ
  • ജോലിക്കുള്ള ഉപകണങ്ങള്‍ വാങ്ങാന്‍ വായ്പ
  • നൈപുണ്യ പരിശീലനത്തിന് സ്ത്രീകള്‍ക്ക് മുന്‍ഗണന
  • 20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ജോലി ലഭ്യമാക്കും
  • എല്ലാ വീട്ടിലും ഒരു ലാപ്‌ടോപെങ്കിലും ഉറപ്പാക്കും
  • ബി പി എല്‍ കുടുംബത്തിന് സൗജന്യ വൈ ഫൈ
  • അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവാസി ക്ഷേമത്തിനായി വിനിയോഗിച്ചത് 180 കോടി
  • സംസ്ഥാനത്ത് ശിശു മരണ നിരക്ക് ഏഴ് ശതമാനമായി കുറഞ്ഞു
  • ആഗളോ കമ്പിനികളുടെ നൈപുണ്യ പരിശീലനം ഉറപ്പാക്കും
  • 50 ലക്ഷം അഭ്യസ്ത വിദ്യര്‍ഥിക്ക് തൊഴില്‍ പരിശീലനം
  • ജൂലൈ മാസത്തോടെ കെ- ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കും
  • കെഫോണ്‍ ആദ്യഘട്ടം ഫെബ്രുവരിയില്‍
  • സര്‍വ്വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും
  • സര്‍വ്വകലാശാല പശ്ചാത്തല വികസനത്തിന് രണ്ടായിരം കോടി
  • 1000 അധ്യപക തസ്തികകള്‍ സൃഷ്ടിക്കും
  • കോളജുകളില്‍ പത്ത് ശതമാനം സീറ്റ് വര്‍ധിപ്പിക്കും
  • കേരളത്തെ നോളജ് അക്കാഡമിയാക്കി മാറ്റും
  • ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 3.5 ലക്ഷം തൊഴിലവസരം
  • ആരോഗ്യ സര്‍വ്വകലാശാല ഗവേഷണ വിഭാഗത്തന് ഡോക്ടര്‍ പല്‍പ്പുവിന്റെ പേര്
  • ഉന്നത വിദ്യാഭ്യാസ ആസ്ഥന മന്ദിരത്തിന് അഞ്ച് കോടി
  • പ്രധാന സര്‍വ്വകലാശാലകള്‍ക്ക് 75 കോടി
  • 20000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന രണ്ടായിരം സ്റ്റാര്‍ട്ടപ്പുകള്‍
  • കെ ഡിസ്‌കിന് 200 കോടി
  • ക്യാന്‍സര്‍ മെഡിസിന്‍ പാര്‍ക്കിന് 150 കോടി
  • കൊച്ചി പാലക്കാട് വ്യാവസായിക ഇടാനാഴിക്കായി 2321 ഏക്കര്‍ സ്ഥലം ഏറ്റെടുത്തല്‍ പുരോഗമിക്കുന്നു
  • മരുന്ന് ഉത്പ്പാദനത്തിന് കൊച്ചിയില്‍ ഫാര്‍മ പാര്‍ക്ക്
  • മടങ്ങിവരുന്ന പ്രവാസികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാന്‍ അവസരമുണ്ടാക്കും
  • കെല്‍ട്രോണിന് 25 കോടി
  • വിനോദ സഞ്ചാര ക്ഷേമനിധി ബോര്‍ഡ് സ്ഥാപിക്കും
  • കോഴിക്കോട്, തിരുവന്തപുരം പൈതൃക ടൂറിസം പദ്ധതി നടപ്പാക്കും
  • മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 3000 പെന്‍ഷന്‍
  • ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടി
  • അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി 100 കോടി
  • തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് ലക്ഷം പേര്‍ക്ക്കൂടി തൊഴില്‍
  • സംസ്ഥാനത്ത് മൂന്ന് വ്യവസായ ഇടനാഴികള്‍ക്കായി 50000 കോടി
  • കൈത്തറി മേഖലക്ക് 52 കോടി
  • ആശ്രയ പദ്ധതിക്ക് 100 കോടി
  • ലൈഫ് മിഷന് 2080 കോടി
  • തീരവികസനത്തിന് 5000 കോടി
  • ലൈഫ് പദ്ധതിയിലൂടെ 40,000 പട്ടികജാതി വിഭാഗങ്ങള്‍ക്ക് വീട്
  • കടല്‍ഭിത്തി നിര്‍മിക്കാന്‍ 150 കോടി
  • പിന്നാക്ക സമുദായ ക്ഷേമത്തിന് 101 കോടി
  • ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് 500 കോടി
  • നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് പത്ത് കിലോ അരി അധികം 15 രൂപക്ക്
  • കോഴിക്കോട് സൈബര്‍ പാര്‍ക്കിന് 24 കോടി\

Post a Comment

Previous Post Next Post