NEWS UPDATE

6/recent/ticker-posts

കര്‍ണാടകയില്‍ കന്നുകാലി കശാപ്പ് നിരോധന നിയമം പ്രാബല്യത്തില്‍ വന്നു

ബംഗളൂരു: കര്‍ണാടക സര്‍ക്കാറിന്റെ കന്നുകാലി കശാപ്പ് നിരോധന നിയമം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടു. ഇതോടെ സംസ്ഥാനത്ത് കന്നുകാലി കശാപ്പ് നിരോധന നിയമം നിലവില്‍ വന്നു.[www.malabarflash.com] 

കര്‍ണാടക നിയമ സഭ പാസാക്കിയ ബില്‍ ഉപരിസഭ കടന്നിരുന്നില്ല. തുടര്‍ന്നാണ് യെദ്യൂരപ്പ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. നിയമം ലംഘിച്ചാല്‍ 7 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. എന്നാല്‍ 13 വയസിനു മുകളിലുള്ള പോത്തിനേയും എരുമയെയും അറുക്കാമെന്ന് നിയമത്തില്‍ ഇളവുണ്ട്. 

നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വ്യാപകമായ അധികാരമാണ് നല്‍കിയിട്ടുള്ളത്. നിയമം ലംഘിക്കപ്പെട്ടതായി സംശയം തോന്നുന്നയിടങ്ങളിലെല്ലാം കയറി പരിശോധന നടത്താനും, വസ്തുവകകള്‍ പിടിച്ചെടുക്കാനും എസ്‌ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. ഇത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. 

നിയമം നടപ്പാക്കാനായി ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ പോലും യതൊരുതരത്തിലുള്ള നിയമ നടപടിയും പാടില്ലെന്നാണ് ബില്ലില്‍ പറയുന്നത്. 

പ്രധാനമായും മുസ്‌ലിം വിഭാഗത്തിലുള്ളവരാണ് കര്‍ണാടകയിലെ ബീഫ് വ്യാപാരികള്‍. പോലീസിന് അമിതാധികാരം നല്‍കുന്ന വകുപ്പുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയത് മുസ്‌ലിംകള്‍ക്കെതിരെ വ്യാപകമായ അന്വേഷണവും മറ്റു നിയമ നടപടികളും ചുമത്താന്‍ വേണ്ടായാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Post a Comment

0 Comments