Top News

ലൈഫ് മിഷൻ കേസിൽ സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈകോടതി

കൊച്ചി: ലൈഫ് മിഷൻ കേസിൽ സി.ബി.ഐ അനേഷണം തുടരാമെന്ന് ഹൈകോടതി. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമിച്ചതിൽ വിദേശസഹായ നിയന്ത്രണച്ചട്ടലംഘനം നടന്നുവെന്ന പരാതിയിലാണ് ലൈഫ് മിഷനെതിരെ സി.ബി.ഐ അന്വേഷണം നടന്നിരുന്നത്.[www.malabarflash.com]

സർക്കാർ നൽകിയ ഹരജിയിൽ കോടതി നേരത്തേ അന്വേഷണം സ്റ്റേ ചെയ്തരിുന്നു. ഈ സ്റ്റേ നീക്കിക്കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

അന്വേഷണത്തിനെതിരേ ലൈഫ് മിഷനും കെട്ടിടം നിർമിക്കുന്നതിന് കരാർ ലഭിച്ച യൂണീടാകും നൽകിയ ഹരജികളും കോടതി തള്ളി. കേന്ദ്ര ഏജൻസികൾ ദുരുദ്ദേശ്യത്തോടെയാണ് ഇത്തരം കേസുകളിൽ ഇടപെടുന്നത് എന്നായിരുന്നു സർക്കാരിന്‍റെ വാദം. ഇന്നത്തെ ഹൈകോടതി വിധി സർക്കാറിന് വലിയ തിരിച്ചടിയാണ്.

ലൈഫ് മിഷനെതിരായ സി.ബി.ഐ. അന്വേഷണം നേരത്തേ കോടതി സ്റ്റേചെയ്തിരുന്നു. ഈ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ. നൽകിയ അപേക്ഷയിൽ വിശദമായ വാദം കേട്ടിരുന്നു. അനിൽ അക്കര എം.എൽ.എ.യുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സി.ബി.ഐ. അന്വേഷണം തുടങ്ങിയത്.

Post a Comment

Previous Post Next Post