\കരിപ്പൂർ: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ സി.ബി.ഐയുടെയും ഡി.ആര്‍.ഐയുടെയും സംയുക്ത പരിശോധന. കസ്റ്റംസ് ഉദ്യോഗസ്ഥരെയും യാത്രക്കാരെയുമാണ് പത്തംഗ അന്വേഷണ സംഘം പരിശോധിക്കുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ പരിശോധന നടക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.[www.malabarflash.com]
അന്വേഷണ സംഘത്തിന്‍റെ പരിശോധനയിൽ കസ്റ്റംസ് ഓഫീസറുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തു. മുറികളിലും അലമാരകളിലും നിന്നുമാണ് പണം കണ്ടെത്തിയത്. കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന യാത്രക്കാരെയും സംഘം വീണ്ടും പരിശോധിക്കുന്നുണ്ട്. യാത്രക്കാരിൽ നിന്ന് സ്വര്‍ണവും പണവും കണ്ടെത്തിയതായാണ് വിവരം.
കഴിഞ്ഞ ദിവസം ഒന്നേകാൽ കോടി രൂപയുടെ സ്വർണം വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ചിരുന്നു. കൂടാതെ നിരന്തരം സ്വർണം കടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുലർച്ചെ അഞ്ചരയോടെ സി.ബി.ഐ സംഘം മിന്നൽ പരിശോധന ആരംഭിച്ചത്.
0 Comments