NEWS UPDATE

6/recent/ticker-posts

യു എ ഇ – ഖത്തര്‍ അതിര്‍ത്തികള്‍ തുറക്കും; വ്യാപാര ബന്ധം ഒരാഴ്ചക്കുള്ളിൽ പുനഃസ്ഥാപിക്കും

ദുബൈ: നാല് വർഷത്തോളം നീണ്ട പിണക്കവും ഉപരോധവും അവസാനിച്ചതിനാൽ സഹോദര രാജ്യമായ ഖത്തറുമായുള്ള യാത്രാ, വ്യാപാര ബന്ധങ്ങൾ ഒരാഴ്ചക്കിടെ പുനരാരംഭിക്കുമെന്ന് യു എ ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷ് പ്രഖ്യാപിച്ചു.[www.malabarflash.com]

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന അൽ ഉലാ ഉച്ചകോടിയിൽ ജി സി സി രാഷ്ട്രത്തലവന്മാർ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നപരിഹാരം സാധ്യമാകുന്നത്. യു എ ഇയും ഖത്തറും അതിർത്തികൾ തുറക്കുന്നതും വ്യാപാരബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതും ഇരുരാജ്യങ്ങളുടെയും സമ്പദ്ഘടനക്ക് ഏറെ ഗുണകരമാകും.

കഴിഞ്ഞ ദിവസം ഡോ. അൻവർ ഗർഗാഷ് നടത്തിയ വെർച്വൽ വാർത്താസമ്മേളനത്തിലാണ് ഗൾഫിന് മൊത്തം ഗുണകരമാകുന്ന പ്രഖ്യാപനം നടത്തിയത്. “പ്രശ്നങ്ങൾ ഒരിക്കലും സ്ഥായിയാവേണ്ടവയല്ല, അൽ ഉലാ കരാറിൻറെ അടിസ്ഥാനത്തിൽ യു എ ഇ- ഖത്തര്‍ അതിർത്തികൾ ഒരാഴചക്കുള്ളിൽ തുറക്കപ്പെടും. ഖത്തറുമായുള്ള വ്യാപാരബന്ധങ്ങളും ഒരാഴചക്കുള്ളിൽ പുനസ്ഥാപിക്കപ്പെടും. വാർത്താസമ്മേളനത്തിൽ യു എ ഇ വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.

“ഞങ്ങൾ ഏറ്റവും പ്രധാനപ്പെട്ടത് മറികടന്നു. പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിൽ പ്രാദേശികവും അന്തർദേശീയവുമായ ആശ്വാസമുണ്ട്. എല്ലാം ഒരു വീട്ടിനകത്തെ പ്രശ്നങ്ങളായി കണ്ടാൽമതി. ചില പ്രശ്നങ്ങളുടെ പരിഹാരം എളുപ്പമായിരിക്കും. ചിലതിന് കൂടുതൽ സമയമെടുക്കും’. മന്ത്രി കൂട്ടിച്ചേർത്തു.

2017 ജൂൺ അഞ്ചിനാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിക്കുന്നതായും അതിർത്തികൾ അടക്കുന്നതായും യു എ ഇ പ്രഖ്യാപിച്ചത്. യു എ ഇയിലെ ഖത്വർ നയതന്ത്ര പ്രതിനിധികൾക്ക് രാജ്യംവിടാൻ 48 മണിക്കൂർ സമയം അനുവദിക്കുന്നതായും അറിയിച്ചു. മലയാളികളുൾപെടെ ഇരുരാജ്യങ്ങളിലുമുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഞെട്ടലുണ്ടാക്കിയ വാർത്തയായിരുന്നു അത്. രണ്ട് രാജ്യങ്ങളിലുമായി സൂപ്പർ, ഹൈപ്പർമാർക്കറ്റുകളുൾപെടെ വിവിധ വ്യാപാര ശൃംഖലകളും സംരംഭങ്ങളും ഉള്ള നിരവധി മലയാളികൾ തന്നെയുണ്ട്. അതിർത്തികൾ അടഞ്ഞതോടെ ഇത്തരക്കാരുടെ നിർബന്ധ യാത്രകൾ മുടങ്ങിയതിന് പുറമെ ചരക്കുകളുടെ കയറ്റിറക്കവും അവതാളത്തിലാകുകയായിരുന്നു.

Post a Comment

0 Comments