ഈന്തപ്പഴത്തിന്റേയും ചോക്ലേറ്റിന്റെയും ഉള്ളില്‍ പേസ്റ്റ് രൂപത്തിലാക്കിയും കാപ്പി പൊടിയില്‍ പൊടിച്ചു ചേര്‍ത്തും ബാഗ്ഗേജിനകത്ത് ഒളിപ്പിച്ചുമാണ് സ്വര്‍ണ്ണം കടത്താന്‍ പ്രതികള്‍ ശ്രമിച്ചത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.
കാസര്‍കോട് സ്വദേശികളായ അബ്ബാസ്, അസ്ലം, മുഹമ്മദ് കുഞ്ഞു, നിഷാജ്, ലത്തീഫ്, ബിലാല്‍, വയനാട് സ്വദേശി ബഷീര്‍, കര്‍ണാടക ശിവമൊഗ്ഗ സ്വദേശി ഷബീര്‍ എന്നിവരെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടികൂടി.
കാസര്‍കോട് പെരിയ സ്വദേശി മുഹമ്മദ് ബഷീറാണ് (34) ഈന്തപ്പഴത്തിലും ചോക്ലേറ്റിലുമായി സ്വര്‍ണം ഒളിപ്പിച്ചു കൊണ്ടുവന്നത്. ഇന്‍ഡിഗോ എയറിന്റെ ദുബായ് -കോഴിക്കോട് വിമാനത്തിലാണ് ബഷീര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. 90 ഗ്രാം സ്വര്‍ണം ബഷീറില്‍ നിന്ന് കണ്ടെടുത്തു. ഇത്രയും സ്വര്‍ണത്തിന് നാല് ലക്ഷം രൂപ വിലവരും. 27കാരനായ മുഹമ്മദ് കാസിം ഷൂസിലും വസ്ത്രത്തിലുമാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഇയാളില്‍ നിന്ന് 9.2 ലക്ഷം വിലവരുന്ന 178 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലും കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടിയിരുന്നു.

0 Comments