Top News

വിവാഹ പ്രായം ഉയര്‍ത്തല്‍: കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം -എസ്.എം.എ

തൃക്കരിപ്പൂർ : പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തി ഏകീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ എസ്.എം.എ ഉണർത്തു സഞ്ചാരം ആവശ്യപ്പെട്ടു.[www.malabarflash.com]


സാമൂഹ്യവിപത്ത് ഉണ്ടാക്കുന്നതാണ് പ്രസ്തുത തീരുമാനം. ജയാ ജയ്റ്റ്‌ലി കമ്മിറ്റിയുടെ ശിപാര്‍ശകള്‍ ഇന്ത്യയില്‍ നടപ്പാക്കുമ്പോള്‍ അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ 143 ലോക രാജ്യങ്ങളില്‍ ഇപ്പോഴും സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സാണെന്നത് നാം വിസ്മരിക്കരുത്. 

വ്യാപകമായ ചര്‍ച്ചകള്‍ നടക്കേണ്ട ഈ വിഷയത്തില്‍ ഏകപക്ഷീയമായ തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് വന്‍ പ്രതിസന്ധിയാണ് സമൂഹത്തില്‍ സൃഷ്ടിക്കുക. സ്ത്രീജനങ്ങളുടെ ഉന്നമനത്തിന് വിവാഹപ്രായം ഉയര്‍ത്തുന്നത് മാത്രമാണ് പരിഹാരമെന്നത് തെറ്റായ ധാരണയാണ്.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന വെല്ലുവിളികള്‍ അതിജീവിക്കുന്നതിന് മഹല്ല് ജമാഅത്തുകളെ ബോധവല്‍ക്കരിക്കുന്നതിനും, കോവിഡ് അടക്കമുള്ള പകര്‍ച്ച വ്യാധി കാലത്തെ മഹല്ല് ഭരണ ഇടപെടലുകളുടെ ബോധവല്‍ കരണവും ലക്ഷ്യം വെച്ച് സുന്നി മനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മേഖല ഉണര്‍ത്തു സഞ്ചാരം തൃക്കരിപ്പൂരില്‍ സമാപിച്ചു . 

തൃക്കരിപ്പൂർ മുജമ്മയിൽ നടന്ന സംഗമം എസ് .വൈ .എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി കട്ടിപ്പാറ അബ്ദുൽ കാദിർ സഖാഫി ഉത്ഘാടനം ചെയ്തു .എസ് .എം .എ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുൽ കാദിർ സഅദി അദ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി വൈ .എം അബ്ദുൽ റഹ്‌മാൻ അഹ്‌സനി ക്ലാസ്സെടുത്തു.ജില്ലാ ഫിനാൻസ് സെക്രട്ടറി എം .ടി .പി അബ്ദുല്ല ഹാജി വെള്ളച്ചാൽ ,ജില്ലാ വൈ .പ്രസിഡന്റ് ഇത്തിഹാദ് മുഹമ്മദ് ഹാജി സെക്രട്ടറി മാരായ മൊയ്‌ദീൻ മാസ്റ്റർ ,താജുദ്ദീൻ മാസ്റ്റർ .അബ്ദുൽ ജലീൽ സഖാഫി മാവിലാടം ,ജാബിർ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.മേഖല സെക്രട്ടറി എം .ടി .പി ഇസ്മായീൽ സഅദി സ്വാഗതം പറഞ്ഞു.

അലാമിപ്പള്ളി സുന്നി സെന്ററിൽ നടന്ന കാഞ്ഞങ്ങാട് മേഖല ഉണർത്തു സഞ്ചാരം മേഖല പ്രസിഡന്റ് മടിക്കൈ അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുൽ കാദിർ സഅദി ഉത്ഘാടനം ചെയ്തു , ജില്ലാ ജന .സെക്രട്ടറി വൈ .എം അബ്ദുൽ റഹ്‌മാൻ അഹ്സനി ,കട്ടിപ്പാറ അബ്ദുൽ കാദിർ സഖാഫി എന്നിവർ ക്‌ളാസ്സുൾക്ക് നേതൃത്വം നൽകി. ജില്ലാ സാരഥികളായ മൊയ്‌ദീൻ മാസ്റ്റർ , താജുദ്ദീൻ മാസ്റ്റർ , ഇത്തിഹാദ് മുഹമ്മദ് ഹാജി , പാറപ്പള്ളി അബ്ദുൽ കാദിർ ഹാജി , ബഷീർ മങ്കയം , വി.സി അബ്ദുല്ല സഅദി , അബ്ദുല്ല മുസ്‌ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഈ മാസം 10 ന് ആരംഭിച്ച ഉണർത്തു സഞ്ചാരം ജില്ലയിലെ 9 മേഖലകളിൽ പര്യടനം നടത്തി.മഹല്ല് ജമാഅത്തുകളെയും മദ്റസ സ്ഥാപനങ്ങളെയും അണിനിരത്തി തിന്മകള്‍ക്കെതിരെ ബോധവത്കരണ പരിപാടികൾ ,സാമുദായിക മുന്നേറ്റത്തിനും പുരോഗതിക്കും മഹല്ല് ജമാഅത്തുകളും മദ്റസ, സ്ഥാപനങ്ങളും ക്രമീകരിച്ച് ഭരണ സംവിധാനങ്ങള്‍ മാറ്റിയെടുക്കൽ , ഇ മഹല്ല് സംവിധാനം വിപുലീകരിക്കൽ തുടങ്ങിയ പദ്ധതികൾ നടപ്പാക്കും

Post a Comment

Previous Post Next Post