ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്എസ്യുഐയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി രുചി ഗുപ്ത പാര്‍ട്ടി വിട്ടു. രാഹുലിന്റെ വിശ്വസ്തരിൽ ഒരാളാണ് രുചി ഗുപ്ത. രാഹുല്‍ ഗാന്ധിയാണ് രുചി ഗുപ്തയെ എന്എസ്യുഐയുടെ നേതൃസ്ഥാനത്ത് നിയമിച്ചത്.[www.malabarflash.com] സംഘടനാ തലത്തില്‍ മാറ്റത്തിനുള്ള കാലതാമസമാണ് പാര്‍ട്ടിവിടാന്‍ കാരണമെന്ന് രുചി വ്യക്തമാക്കി. തന്റെ സ്ഥാനവും പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുകയാണെന്നും അവര്‍ പറഞ്ഞു.
സംഘടനാ തലത്തിലുള്ള അഴിച്ചുപണിക്ക് താമസമുണ്ടാക്കുകയാണ്. അധ്യക്ഷയുടെ ശ്രദ്ധയിലേക്ക് പലപ്പോഴും പ്രശ്നങ്ങള്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ രാജിക്കത്തില്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന് ശക്തമായ നേതൃത്വം ആവശ്യമുണ്ട്. രാഹുല്‍ ഗാന്ധിക്ക് മാത്രമേ കോണ്‍ഗ്രസിനെ ഒന്നിപ്പിച്ച് ശക്തമായ നേതൃത്വം നല്‍കാനാകൂവെന്നും രുചി ഗുപ്ത വ്യക്തമാക്കി.
0 Comments