തോമസും ഭാര്യയും കാറിലും പശുക്കളുമായി പിക്കപ് ലോറികൾ പിറകിലും വരുകയായിരുന്നു. കർണാടക മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് പശുക്കളെ കേരളത്തിലേക്ക് കൊണ്ടുവന്നത്. സുള്ള്യ പോലീസ് അതിർത്തിയിൽ വാഹനം പരിശോധിച്ചപ്പോൾ ഫാമിലേക്ക് കൊണ്ടുപോവുകയാണെന്ന രേഖകൾ കാണിച്ചതിനാൽ വിട്ടയച്ചു. എന്നാൽ, മിനിറ്റുകൾക്കകം കേരള അതിർത്തിയിൽ ആക്രമിക്കുകയായിരുന്നു.
ദമ്പതികൾ സഞ്ചരിച്ച കാറിന് പിറകിലായി വരുകയായിരുന്ന പിക്കപ് ഡ്രൈവർ ശക്കീൽ അഹമ്മദിനാണ് മർദനമേറ്റത്. കെ.എ 21 പി. 2714 മാരുതി സെലേറിയോ കാറിലാണ് അക്രമിസംഘമെത്തിയത്. വിവരമറിഞ്ഞ് ഉടൻ ആദൂർപോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമിസംഘത്തെ പിടികൂടാനായില്ല. കാർ മരത്തിലിടിച്ച നിലയിൽ പിന്നീട് പോലീസ് കണ്ടെത്തി. അക്രമികൾ ഓടിരക്ഷപ്പെട്ടു.
പിക്കപ് വാൻ ഡ്രൈവർ ശക്കീൽ അഹമ്മദിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. മുഡൂർ മണ്ഡക്കോൽ ഭാഗത്ത് നിന്നുള്ള ഹിന്ദു ജാഗരൺ വേദി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായാണ് പരാതി.
0 Comments