NEWS UPDATE

6/recent/ticker-posts

ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം; ബൈക്കിലെത്തിയ യുവാക്കള്‍ സ്വര്‍ണവുമായി മുങ്ങി

കോഴിക്കോട്: പന്തീരങ്കാവിലെ ജ്വല്ലറിയില്‍ പകല്‍ മോഷണം. ജ്വല്ലറിയിലെത്തിയ രണ്ട് യുവാക്കള്‍ മൂന്നരപ്പവന്‍ സ്വര്‍ണമാലയുമായി കടന്നു.[www.malabarflash.com] 

ഉച്ചയോടെയാണ് ബൈക്കിലെത്തിയ യുവാക്കളില്‍ ഒരാള്‍ ജ്വല്ലറിയിലെത്തി കുട്ടിക്ക് ധരിക്കാനുള്ള മാല ആവശ്യപ്പെട്ടു. ഈ സമയം മറ്റൊരു പ്രതി ബൈക്കില്‍ കാത്തിരിക്കുകയായിരുന്നു. ജ്വല്ലറി ഉടമ മാല കാണിക്കുന്നതിനിടെ ശ്രദ്ധതിരിഞ്ഞതോടെ പ്രതി മാലയുമായി പുറത്തുചാടി കാത്തുനിന്നിരുന്ന ബൈക്കില്‍ കയറി.

പിന്നാലെ എത്തിയ ജ്വല്ലറി ഉടമ ബൈക്കിനെ പിന്തുടര്‍ന്ന് പിടിച്ചുനിര്‍ത്തിയെങ്കിലും ഇയാളെ തള്ളിയിട്ടശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് മറ്റു കടകളില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തിപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.

ജ്വല്ലറിയില്‍ എത്തിയ പ്രതി മാസ്‌ക് ധരിച്ചിരുന്നു. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടാണ് പ്രതി ജ്വല്ലറിയില്‍ നിന്നിരുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

Post a Comment

0 Comments