NEWS UPDATE

6/recent/ticker-posts

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; നടപ്പിലാക്കാന്‍ തയാറെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനം നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാണെന്ന് വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ.[www.malabarflash.com] 

നിലവിലുള്ള നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തിയാല്‍ ഒറ്റ തിരഞ്ഞെടുപ്പ് നടത്താവുന്നതാണെന്ന് ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംവിധാനം നടപ്പിലാക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിരുന്നു. നിലവിലെ തിരഞ്ഞെടുപ്പ് രീതി രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഇതില്‍ മാറ്റം വരുത്തണമെന്നുമായിരുന്നു നിര്‍ദേശം. ഇതിനു പിന്നാലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രതികരണം.

Post a Comment

0 Comments