NEWS UPDATE

6/recent/ticker-posts

ബേക്കൽ ബീച്ചിൽ ‘അമ്മൂമ്മയ്ക്കൊരുമ്മ’

ബേക്കൽ
: ബേക്കൽ ബീച്ചീൽ "അമ്മൂമ്മയ്ക്കൊരുമ്മ" ശിൽപത്തിന്റെ നിർമാണം പൂർത്തിയാകുന്നു. ശിൽപി എം വി ചിത്രരാജാണ്‌ 22 അടി ഉയരമുള്ള‌ കോൺക്രീറ്റ് ശിൽപം നിർമിച്ചത്‌.[www.malabarflash.com]

ബേക്കൽ കോട്ടയുടെ കഥകൾ കോൽക്കളിയുടെ പശ്ചാത്തലത്തിൽ കുഞ്ഞുങ്ങൾക്ക് ചൊല്ലി കൊടുക്കുന്ന അമ്മയ്ക്കൊരുമ്മ എന്ന ശില്പാവിഷ്കാരത്തോടൊപ്പം അമ്മൂമ്മയുടെയും അമ്മയുടെയും ജീവിതകഥകൾ കേൾക്കാതെ മൊബൈലിനെ പ്രണയിക്കുന്ന പുതുതലമുറയ്ക്ക് സംഭവിക്കാൻ പോകുന്ന ദുരന്തത്തെക്കുറിച്ചു ചിന്തിക്കാനുള്ള ഒരു ശിൽപം കൂടിയാണിത്. 

ആശിഷ് തമ്പാൻ, ലക്ഷ്മി സുധ, അപർണ വിജയൻ, മഞ്ജിമ മണി, അഭിനവ് ലാൽ, ഗോവർധനൻ തുടങ്ങിയ വിദ്യാർഥികളാണ് പ്രധാന സഹായികൾ.

ചിത്രരാജ്‌ 11 വയസിൽ ശിൽപകലയിൽ കേന്ദ്ര സർക്കാറിന്റെ ടാലന്റ് റിസർച്ച് സ്കോളർഷിപ്പും നേടിയിരുന്നു. 2018 ൽ ഡൽഹിയിൽ നടന്ന ദേശീയ സാംസ്കാരികോത്സവത്തിൽ കേന്ദ്ര സർക്കാർ ക്ഷണിക്കപ്പെട്ട ഇന്ത്യയിലെ ഏക ബാല ശിൽപിയുമായിരുന്ന ചിത്രരാജ്. 

60 ദിവസം നടത്താനുദ്ദേശിക്കുന്ന ചിത്രരാജിന്റെ ഇന്ത്യയുടെ സ്വർണ്ണ നിലാവ് എന്ന ഓൺലൈൻ ശിൽപ പ്രദർശനത്തിന്റെ ഉദ്ഘാടനം ജനുവരി ഒന്നിന്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. മോഹൻജദാരോ ഹാരപ്പ സംസ്കാരം മുതൽ ഉത്തര മലബാറിലെ കോമരങ്ങൾ വരെ ശിൽപത്തിലെ വിഷയങ്ങളാണ്. 

കാഞ്ഞങ്ങാട് നിത്യാനന്ദ എൻജിനിയറിങ് കോളേജിലെ രണ്ടാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിയാണ്‌. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ചീഫ് ആർട്ടിസ്‌റ്റ്‌ എം വി രവീന്ദ്രന്റെയും മെഡിക്കൽ കോളേജ്‌ കാരുണ്യ വിഭാഗം ജീവനക്കാരി ഉഷയുടെയും മകനാണ്‌ ചിത്രരാജ്‌. സഹോദരൻ ശിൽപരാജ്.

Post a Comment

0 Comments