NEWS UPDATE

6/recent/ticker-posts

ബംഗളൂരു അക്രമം: എസ്.ഡി.പി.ഐ- ജില്ല പ്രസിഡൻറ് ഉൾപ്പെടെ 17 പേരെ എൻ.ഐ.എ അറസ്​റ്റ് ചെയ്തു

ബംഗളൂരു: ഫേസ്ബുക്കിൽ പ്രവാചകനെ നിന്ദിച്ച് പോസ്​റ്റിട്ടതിെൻറ പേരിൽ ബംഗളൂരുവിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ എസ്.ഡി.പി.ഐ ബംഗളൂരു ജില്ല പ്രസിഡൻറും പോപ്പുലർ ഫ്രണ്ട് നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ 17പേരെ എൻ.ഐ.എ അറസ്​റ്റ് ചെയ്തു.[www.malabarflash.com]

ബംഗളൂരു പുലികേശി നഗർ എം.എല്‍. അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ഭാര്യാ സഹോദരിയുടെ മകന്‍ നവീനാണ് വളർത്തുന്ന രീതിയില്‍ ഫേസ്ബുകില്‍ പോസ്​റ്റിടുകയും, അശ്ലീല പരാമ‍‍ർശങ്ങളടങ്ങിയ ചിത്രം പ്രചരിപ്പിക്കുകയും ചെയ്തത്.  ഇതാണ് ആഗസ്​റ്റ് 11ന് രാത്രി കെ.ജി. ഹള്ളി, ഡി.ജെ. ഹള്ളി എന്നിവിടങ്ങളിൽ വൻ അക്രമ സംഭവങ്ങൾക്കിടയാക്കിയത്. അറസ്​റ്റിലായവർ അക്രമത്തിലും സംഘർഷത്തിലും പങ്കാളികളായവരാണെന്ന് എൻ.ഐ.എ അറിയിച്ചു.

എസ്.ഡി.പി.ഐ ബംഗളൂരു ജില്ല പ്രസിഡൻറ് മുഹമ്മദ് ഷരീഫ്, കെ.ജി ഹള്ളി വാർഡ് എസ്.ഡി.പി.ഐ പ്രസിഡൻറ് ഇമ്രാൻ അഹമ്മദ് മറ്റു എസ്.ഡി.പി.ഐ, മുഹമ്മദ് ആതീഫ്, ഷബർ ഖാൻ, ഇർഫാൻ ഖാൻ, അസിൽ പാഷ, അക്ബർ ഖാൻ, സൈദ് സോഹൽ തോർവി, സദ്ദാം, മുഹമ്മദ് ഖലീം അഹമ്മദ്, മുഹമ്മദ് മുദ്ദസ്സീർ കലീം, നാഖീബ് പാഷ, കലിമൂള്ള, മുഹമ്മദ് അസ്ഹർ, റൂബാഹ് വാഖസ്, ഇമ്രാൻ അഹമ്മദ്, ഷെയ്ക്ക് അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. 

എസ്.ഡി.പി.ഐ നേതാക്കളായ മുഹമ്മദ് ഷെരീഫ്, ഇമ്രാൻ അഹമ്മദ്, റൂബാ വഖസ്, ഷബ്ബർ ഖാൻ, ഷെയ്ക് അജ്മൽ തുടങ്ങിയവരും മറ്റു പ്രവർത്തകരും അക്രമ സംഭവം ഉണ്ടാകുന്നതിന് മുമ്പ് ആഗസ്​റ്റ് 18ന് വൈകിട്ട് തനിസാന്ദ്രയിലും കെ.ജി. ഹള്ലി വാർഡുകളിലും യോഗം ചേർന്ന് ഗൂഡാലോചന നടത്തിയെന്ന് എൻ.ഐ.എ അറിയിച്ചു.

കെ.ജി. ഹള്ളി പോലീസ് സ്​റ്റേഷന് മുന്നിൽ ആളുകളെ എത്തിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും എൻ.ഐ.എ പറയുന്നു. എസ്.ഡി.പി.ഐ നാഗവാര വാർഡ് പ്രസിഡൻറായ അബ്ബാസ് അദ്ദേഹത്തിെൻറ അനുയായികളായ അസിൽ പാഷ, ഇർഫാൻ ഖാൻ, അക്ബർ ഖാൻ എന്നിവരുടെ സഹായത്തോടെ ആളുകളെ കൂട്ടി കെ.ജി ഹള്ളി പോലീസ് സ്​റ്റേഷനിലെ അക്രമണം ആസൂത്രണം ചെയ്തുവെന്നും എൻ.ഐ.എ പറയുന്നു.

അക്രമ സംഭവങ്ങളിൽ ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിെന്റെ അന്വേഷണത്തിന് പുറമെയാണ് എൻ.ഐ.എ അന്വേഷണം.അക്രമ സംഭവങ്ങളിൽ യു.എ.പി.എ ചുമത്തിയ രണ്ടു കേസുകളിലായി 40 പേർക്ക് തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റു കേസുകളിൽ പങ്കുണ്ടെന്ന കർണാടക പൊലീസിെൻറ കണ്ടെത്തലിനെ തുടർന്നാണ് എൻ.ഐ.എ യു.എ.എപി.എ ചുമത്തിയ രണ്ടു കേസുകൾ ഏറ്റെടുക്കുന്നത്.

Post a Comment

0 Comments