Top News

സമസ്ത കാസര്‍കോട് ജില്ല: താജുശ്ശരീഅ അലികുഞ്ഞി മുസ്ലിയാര്‍ പ്രസിഡണ്ട്, മുഹമ്മദലി സഖാഫി സെക്രട്ടറി, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍ ട്രഷറര്‍

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികളെ തെരെഞ്ഞെടുത്തു. ദേളി സഅദിയ്യ ഓര്‍ഫനേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പണ്ഡിത സംഗമത്തിലാണ് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സാരഥികളെ പ്രഖ്യാപിച്ചത്.[www.malabarflash.com]


താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാർ ഷിറിയ (പ്രസിഡണ്ട്), സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട,സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍,സയ്യിദ് അഷ്‌റഫ് അസ്സഖാഫ് മഞ്ഞംപാറ,ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍(വൈസ് പ്രസിഡണ്ടുമാര്‍).
മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ജനറല്‍ സെക്രട്ടറി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്,ബി എസ്,അബ്ദുല്ലക്കുഞ്ഞി ഫൈസി,മൊയ്തു സഅദി ചേരൂര്‍,വൈ എം അബ്ദുറഹ്മാന്‍ അഹ്‌സനി, (സെക്രട്ടറിമാര്‍) കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി വര്‍ക്കിംഗ് സെക്രട്ടറി.എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് (ട്രഷറര്‍) .

രാവിലെ നടന്ന നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തിന് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന സംഗമം ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അദ്ധ്യക്ഷതയില്‍ കേന്ദ്ര മുശാവറാ അംഗം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങല്‍ പ്രാര്‍ത്ഥന നടത്തി.കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം കേന്ദ്ര മുശാവറാ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി. കേന്ദ്ര മുശാവറാ അംഗം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പുന:സംഘടനയ്ക്ക് നേതൃത്വം നല്‍കി. 

കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം,ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,മൂസല്‍ മദനി തലക്കി,ഇബ്രാഹീം ദാരിമി ഗുണാജെ,എം.പി അബ്ദുല്ല ഫൈസി നെക്രാജെ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് സ്വാഗതവും മൊയ്തു സഅദി ചേരൂര്‍ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post