Top News

ചിത്താരി ഡയാലിസിസ് സെന്ററിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: സഹായി ചാരിറ്റബിൾ ട്രസ്റ്റ് സൗത്ത് ചിത്താരിയിൽ തുടങ്ങുന്ന ചിത്താരി ഡയാലിസിസ് സെന്ററിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലാണ് പ്രകാശന കർമ്മം നിർവഹിച്ചത്.[www.malabarflash.com] 

ട്രസ്റ്റ് ചെയർമാൻ കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. ബഷീർ വെള്ളിക്കോത്ത്, വൺ ഫോർ അബ്ദുൽ റഹ്‌മാൻ, മുബാറക്ക് ഹസൈനാർ ഹാജി, ബഷീർ മാട്ടുമ്മൽ, കെ.യു ദാവൂദ്, ഇർഷാദ് സി.കെ, പി.പി. നസീമ ടീച്ചർ, റിയാസ് അമലടുക്കം, എം.കെ മുഹമ്മദ് കുഞ്ഞി, ടി.കെ വിനോദ് താനത്തിങ്കാൽ ,ഹസൻ യാഫ, മുഹമ്മദ് കുഞ്ഞി കുളത്തിങ്കാൽ, ഹനീഫ കുളത്തിങ്കാൽ, ശരീഫ് മിന്ന, ഹാറൂൺ ചിത്താരി, അൻവർ ഹസ്സൻ, ജംഷീദ് കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു. ഖയ്യൂം മാന്യ സ്വാഗതവും സി.കെ കരീം ചിത്താരി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post