NEWS UPDATE

6/recent/ticker-posts

അന്താരാഷ്ട്ര അറബിക് ദിനാചരണം: മുഹിമ്മാത്തിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു

പുത്തിഗെ: അറബി ഭാഷക്കുള്ള ബന്ധം നൂറ്റാണ്ടുകളുടെ പഴക്കമുള്ള കേരളത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിന് അധികൃതര്‍ നടപടി കൈകൊള്ളണമെന്ന് മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക് സയന്‍സ് വിദ്യാര്‍ത്ഥി സംഘടനയായ ഇശാ അത്തുസ്സുന്ന ചർച്ച വേദി ആവശ്യപ്പെട്ടു.[www.malabarflash.com]

അറബി ഭാഷയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വിവിധ മേഖലകളിൽ രാജ്യത്തെ അനേകം ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വരണമെന്നും ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി പുത്തിഗെ മുഹിമ്മാത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടപ്പിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനം, മാഗസിന്‍ പ്രകാശനം,ചര്‍ച്ചാവേദി, ബുള്ളറ്റിന്‍ തുടങ്ങിയ പഠനാര്ഹമായ പരിപാടികൾ സംഘടിപ്പിച്ചു.

കുല്ലിയ്യ എച്ച്.ഒ.ഡി അബ്ദു റഹ്മാന്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ കുല്ലിയ്യ പ്രിന്‍സിപ്പാള്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.അബ്ദുൽ ഫാത്താഹ് സഅദി,സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുസ്സലാം അഹ്‌സനി പഴമള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍,അബ്ദുൽ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ബാസ് സഖാഫി കാവുംപുറം, അബ്ദുള്ള അഹ്‌സനി, തുടങ്ങിയവര്‍ വിവിധ സെഷനുകൾക്ക് നേതൃതം നൽകി.ഇശാ ത്തുസ്സുന്ന ജനറല്‍സെക്രട്ടറി റാഫി അയ്യങ്കേരി സ്വാഗതവും ഹാഫിസ് ഉനൈസ് കളത്തൂര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments