NEWS UPDATE

6/recent/ticker-posts

കാമുകനൊപ്പം ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ത്ഥി വിവാഹിതയായി

കാസര്‍കോട്: കഴിഞ്ഞദിവസം തലശേരിയില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ത്ഥി സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ വിവാഹിതയായി. കാസര്‍കോട് ബേഡകത്തെ പാര്‍ട്ടി ഗ്രാമത്തിലെത്തിയാണ് യുവതി കാമുകനെ വിവാഹം കഴിച്ചത്.[www.malabarflash.com] 

കഴിഞ്ഞ ദിവസമാണ് തലശേരി മാലൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഭര്‍തൃമതി, ബേഡകം സ്വദേശിയായ കാമുകനൊപ്പം പോയത്. 

പ്രചാരണ തിരക്കുകള്‍ക്കിടയില്‍ ചില രേഖകള്‍ എടുക്കാനായി പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് പോവുകയും പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവര്‍ കാമുകനൊപ്പം നാടുവിട്ടതായി ബന്ധുക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മനസിലാവുകയായിരുന്നു.

ഒരു കുട്ടിയുള്ള യുവതി ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും വീട്ടില്‍ പോയി അടുത്ത ദിവസം തിരിച്ചു വരാമെന്നു പറഞ്ഞാണ് പോയത്. വിവാഹത്തിന് മുന്‍പു തന്നെ സ്ഥാനാര്‍ഥിക്ക് ഇപ്പോള്‍ വിവാഹിതനായ വ്യക്തിയുമായി ബന്ധമുണ്ടായിരുന്നു. ഗള്‍ഫിലായിരുന്ന കാമുകന്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. 

ഒളിച്ചോടിയ ഇരുവരും അടുത്ത ദിവസം ബേഡകത്തെത്തി പോലിസില്‍ ഹാജരായ ശേഷം അരിച്ചെപ്പ് ക്ഷേത്രത്തിലെത്തി വിവാഹിതരാകുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരും വിവാഹിതരായ വിവരം പുറത്തുവന്നത്.

Post a Comment

0 Comments